പൂവറ്റൂർ സ്കൂളിൽ പച്ചക്കറി വിളവെടുപ്പുത്സവം സംഘടിപ്പിച്ചു
1459982
Wednesday, October 9, 2024 7:50 AM IST
കൊട്ടാരക്കര: വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തിൻ്റെ സഹകരണത്തോടെ പൂവറ്റൂർ ദേവിവിലാസം എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിൽ നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി.അധ്യാപകരുടെ സഹായത്തോടെ വിദ്യാർഥികളാണ് പച്ചക്കറി കൃഷി നടത്തിയത്.
വിളവെടുപ്പിന്റെ ഉദ്ഘാടനം വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ മോഹനൻ നിർവഹിച്ചു. പിടിഎ പ്രസിഡൻറ് ബി രാജേന്ദ്രൻ അധ്യക്ഷനായി. പ്രിൻസിപ്പൽ ബി പ്രിയാകുമാരി പ്രഥമാധ്യാപകൻ എസ് ശ്യാംകുമാർ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ജി സന്തോഷ് കുമാർ അധ്യാപകരായ ബി സുരേഷ് ,സന്ധ്യാമോൾ വി വിദ്യാർഥി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. വിളവെടുത്ത കാർഷിക വിഭവങ്ങൾ സ്കൂൾ ഉച്ചഭക്ഷണത്തിനായി നൽകി.