പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍
1459695
Tuesday, October 8, 2024 7:12 AM IST
അഞ്ചല്‍: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ പതിനാറുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. കുളത്തൂപ്പുഴ ഡാലി സ്വദേശിയും നിലവില്‍ സാംനഗറില്‍ വാടകയ്ക്ക് താമസിച്ചു വരികയും ചെയ്യുന്ന ഷൈജു ഭവനില്‍ സജീവ് (21) ആണ് അറസ്റ്റിലായത്.
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഹരീഷ്, എസ്ഐ പ്രജീഷ് കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ വിനോദ് കുമാര്‍, അനില്‍കുമാര്‍, അനില്‍ ചെറിയാന്, സിവില്‍ പോലീസ് ഓഫീസര്‍ സാബു എന്നിവരടങ്ങുന്ന സംഘം കോന്നിയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ പുനലൂര്‍ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.