കാട്ടുപന്നി ശല്യം: കോൺഗ്രസ് ധർണ നടത്തി
1459516
Monday, October 7, 2024 6:24 AM IST
കൊട്ടാരക്കര: വർധിച്ചു വരുന്ന കാട്ടുപന്നി ശല്യം അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ കുളക്കട പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ നടത്തി.
കോൺഗ്രസ് കുളക്കട, മാവടി മണ്ഡലം കമ്മിറ്റികളുടെ നേതുത്വത്തിലാണ് ധർണ നടത്തിയത്. ഡിസിസി ജനറൽ സെക്രട്ടറി പി. ഹരികുമാർ ധർണ ഉദ്ഘാടനം ചെയ്തു.
പന്നി ശല്യം കാരണം ലക്ഷക്കണക്കിന് രൂപയുടെ കാർഷിക വിളകളാണ് നശിപ്പിക്കപ്പെട്ടതെന്ന് ഹരികുമാർ പറഞ്ഞു. പലരും കൃഷി ഉപേക്ഷിക്കുകയാണ്.
ഇവയെ നിയമപ്രകാരം വെടിവച്ച് കൊല്ലാൻ കർഷകർക്ക് അനുമതി നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
യുഡിഎഫ് ചെയർമാൻ പൂവറ്റൂർ സുരേന്ദ്രൻ, ഡിസിസി ജനറൽ സെക്രട്ടറി പാത്തല രാഘവൻ, കുളക്കട അനിൽ, മoത്തിനാൽ പുഴ അജയൻ, വിജയനാഥ്, കെ.വി. അനിൽ, കലയപുരം ശിവൻപിള്ള, പുത്തൂർ ജോൺസൺ തുടങ്ങിയവർ പ്രസംഗിച്ചു.