മഹാത്മാജി പുരസ്കാർ 2024 കൊടിക്കുന്നിൽ സുരേഷ് എംപിക്ക്
1459297
Sunday, October 6, 2024 5:37 AM IST
കൊട്ടാരക്കര: ജവഹർലാൽ നെഹ്റു കൾച്ചറൽ സൊസൈറ്റി ഏർപ്പെടുത്തിയ മികച്ച പാർലമെന്റ് അംഗത്തിനുള്ള പ്രഥമ മഹാത്മാജി പുരസ്കാർ - 2024 ന് കൊടിക്കുന്നിൽ സുരേഷ് എംപി അർഹനായി.
ഗാന്ധിയൻ മൂല്യ ദർശനങ്ങൾ ഉയർത്തിപ്പിടിച്ച് പാർലമെന്റിന് അകത്തും പുറത്തും നടത്തിയ ജനകീയ ഇടപെടലുകൾക്കാണ് കൊടിക്കുന്നിൽ സുരേഷിനെ അവാർഡിന് അർഹനാക്കിയത്.
ഗാന്ധിജയന്തി ദിനത്തിൽ തിരുവനന്തപുരം ഭാരത് ഭവനിൽ നടന്ന ചടങ്ങിൽ മന്ത്രി ഒ.ആർ. കേളു കൊടിക്കുന്നിൽ സുരേഷിന് പുരസ്കാരം സമ്മാനിച്ചു.