ആശാ വർക്കേഴ്സ് യൂണിയൻ മാർച്ചും ധർണയും സംഘടിപ്പിച്ചു
1458300
Wednesday, October 2, 2024 6:11 AM IST
കൊല്ലം : വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുആശാ വർക്കേഴ്സ് യൂണിയൻ സിഐടിയു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എൻഎച്ച്എം ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു.
ചിന്നക്കട റസ്റ്റ് ഹൗസിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം എൻഎച്ച്എം ഓഫീസിന് മുന്നിൽ സമാപിച്ചു. തുടർന്ന് ചേർന്ന യോഗം സിഐടിയു ജില്ലാ സെക്രട്ടറി എസ് .ജയമോഹൻ ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ ആർ. മിനി അധ്യക്ഷയായി. അരുൺ കൃഷ്ണൻ, ഉഷാ കുമാരി,വത്സല , ആർ .സുജാത , ജലജ ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
ആശാ ജീവനക്കാരുടെ ഹോണറേറിയം 15000 രൂപയാക്കി ഉയർത്തുക,അമിത ജോലിഭാരം അടിച്ചേൽപ്പിക്കുന്ന പ്രവണത അവസാനിപ്പിക്കുക, ശൈലി ആപ്പിന് ഉപകരണം നൽകുക, ഒരാൾക്ക് 20 രൂപ ഇൻസെന്റിവും ആറുമാസം സമയവും അനുവദിക്കുക, പെൻഷൻ പ്രായം 65 വയസും പിരിയുമ്പോൾ അഞ്ച് ലക്ഷം രൂപയും പെൻഷൻ 5000 രൂപയും അനുവദിക്കുക, എൻ എച്ച് എം സ്ഥിരം സംവിധാനമാക്കുക,
ആശാമാരെ ജീവനക്കാരായി അംഗീകരിക്കുക,ഇ എസ്ഐ ഉൾപ്പെടെയുള്ള മറ്റ് ആനുകൂല്യങ്ങൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് സമരം സംഘടിപ്പിച്ചത്.