വാഹനാപകടത്തിൽ മരിച്ച കുഞ്ഞുമോളുടെ കുടുംബത്തെ സന്ദർശിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി
1454106
Wednesday, September 18, 2024 6:05 AM IST
കൊല്ലം : മൈനാഗപ്പള്ളി ആനൂര്ക്കാവില് തിരുവോണ ദിവസത്തിൽ വൈകുന്നേരം നടന്ന ദാരുണമായ വാഹനാപകടത്തിൽ മരണപ്പെട്ട പഞ്ഞിപുല്ലുംവിളയില് കുഞ്ഞുമോളുടെ വീട്ടിൽ സന്ദർശിച്ച് ബന്ധുക്കളെ ആശ്വസിപ്പിച്ച് കൊടിക്കുന്നിൽ സുരേഷ് എം പി. അപകടസ്ഥലത്തും നേരിട്ട് എത്തിയിരുന്നു. പ്രദേശവാസികളുമായി സംസാരിച്ച് അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ അദ്ദേഹം ചോദിച്ചറിഞ്ഞു.
അപകടത്തിൽ പ്രതികളായ യുവാവും സഹയാത്രികയായ ഡോക്ടറും മദ്യപിച്ച് കാർ ഓടിച്ച സംഭവത്തിൽ തങ്ങളുടെ മൃഗീയമായ പ്രവൃത്തിയ്ക്ക് യാതൊരു വിധത്തിലുമുള്ള സംരക്ഷണം നൽകാതെ, കുറ്റമറ്റ അന്വേഷണത്തിനായി പോലീസിന്റെ ഭാഗത്തുനിന്നും ഉടൻ നടപടികൾ കൈക്കൊള്ളണമെന്നും അപകടവുമായി ബന്ധപ്പെട്ട സാക്ഷികളും തെളിവുകളും വ്യക്തമായ സാഹചര്യത്തിൽ, പ്രതികൾക്കെതിരെ കുറ്റപത്രം ഉടൻ സമർപ്പിച്ച് പരമാവധി ശിക്ഷ നൽകണമെന്നും കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു.
ഇതിനുപുറമേ, മരണപ്പെട്ട കുഞ്ഞുമോളുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് അടിയന്തര സഹായം നൽകണമെന്നും, ഈ ദുരന്തത്തിൽ കുടുംബത്തിന് ന്യായമായ പിന്തുണ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മൈനാഗപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് വർഗീസ് തരകനും എം പിക്കൊപ്പം ഉണ്ടായിരുന്നു.
ടി.എം ജേക്കബിന്റെ ജന്മദിനം ആചരിച്ചു
കൊല്ലം: പ്രഹത്ഭനായ ഭരണാധികാരിയും നിയമസഭാ സാമാജികനും ദീർഘവീക്ഷണമുള്ള സംഘടകനുമായിരുന്ന ടി.എം. ജേക്കബിന്റെ 74-ാമത് ജന്മദിനം കേരള കോൺഗ്രസ് -ജേക്കബ് കുണ്ടറ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ജന്മദിന സമ്മേളനംസംസ്ഥാന ജനറൽ സെക്രട്ടറി കല്ലട ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു.
കുണ്ടറ നിയോജകമണ്ഡലം പ്രസിഡന്റ് ഇ. ടി. ബാബുവിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ അഡ്വ. പ്രവീൺ കുമാർ, എഡ്വേർഡ് പരിച്ചേരി, മിനി സത്യൻ, റാണി സുരേഷ്, പ്രജാത, ടി.ഡി സിറിൽ , എ.പി. ഫ്രാൻസിസ്, വിജയൻ സിറിൽ, ടി ക്ലാമന്റ് സ്റ്റീഫൻ, ജോൺ ലോറൻസ്, ടി. ഷാജി, പാസ്കൾ, സെബാസ്റ്റ്യൻ, തുടങ്ങിയവർ പ്രസംഗിച്ചു.