തെങ്കാശി സെന്റ് മൈക്കിൾ കത്തോലിക്ക ദേവാലയ തിരുനാൾ 20 മുതൽ
1454105
Wednesday, September 18, 2024 6:05 AM IST
തെങ്കാശി : സെന്റ് മൈക്കിൾ കത്തോലിക്കാ ദേവാലയത്തിൽ വി.മിഖായേൽ മാലാഖയുടെ തിരുനാൾ 20 ന് ആരംഭിച്ച് 30ന് സമാപിക്കും. 20ന് വൈകുന്നേരം അഞ്ചിന് ഇടവക വികാരി ഫാ.ബോസ്ക്കോ ഗുണ ശീലൻ തിരുനാൾ കൊടിയേറ്റു കർമം നിർവഹിക്കും. 21 മുതൽ 26 വരെ വൈകുന്നേരം ആറിന് വിശുദ്ധ കുർബാനയെത്തുടർന്ന് നവനാൾ പ്രാർഥന ,27ന് രാവിലെ 11 ന് വിശുദ്ധ കുർബാനയ്ക്ക് ഫാ.ജോയി കല്ലറയ്ക്കൽ മുഖ്യകാർമികത്വം വഹിക്കും.
വൈകുന്നേരം 6.30 ന് വിശുദ്ധ കുർബാനയ്ക്ക് ഫാ.സഹായരാജ് മുഖ്യകാർമികത്വം വഹിക്കും. 28 ന് രാവിലെ 11ന് വിശുദ്ധ കുർബാന ,തുടർന്ന് ഉച്ചയ്ക്ക് 12ന് വചന സന്ദേശത്തിനും രോഗികൾക്കു വേണ്ടിയുള്ള പ്രാർഥനയ്ക്കും ഫാ. വിൻസെന്റ്എസ്. ഡിക്രൂസ് നേതൃത്വം നൽകും. വൈകുന്നേരം 6.30ന് വിശുദ്ധ കുർബാന ,തുടർന്ന് മിഖായേൽ മാലാഖയുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള തേരെടുപ്പ് എന്നിവ നടക്കും.
29 ന് രാവിലെ 7.30 ന് ആഘോഷമായ തിരുനാൾ സമൂഹബലിയ്ക്ക് റൈറ്റ്.റവ. ഡോ. ക്രിസ്തുദാസ് രാജപ്പൻ മുഖ്യകാർമ്മികത്വം വഹിക്കും. ഉച്ചയ്ക്ക് 12ന് രോഗികൾക്കു വേണ്ടി വിശുദ്ധ കുർബാന .സമാപന ദിവസമായ 30 ന് രാവിലെ ആറിന് വിശുദ്ധ കുർബാന ,തുടർന്ന് കൊടിയിറക്ക് എന്നിവയോടെ തിരുനാൾ സമാപിക്കും.