ഡിഎംകെ ഓണക്കിറ്റ് വിതരണം ചെയ്തു
1453554
Sunday, September 15, 2024 5:56 AM IST
പുനലൂർ: നഗരസഭയിൽ പ്ലാച്ചേരിയിലെ ലൈഫ്മിഷൻ ഫ്ലാറ്റ് സമുച്ചയത്തിൽ താമസിച്ചിരുന്ന കുടുംബങ്ങൾക്ക് ഡിഎംകെ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണക്കിറ്റ് വിതരണം ചെയ്തു.
പുനലൂർ ഡിഎംകെ ഓഫീസിൽ ചേർന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് ശ്യാംലാൽ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എസ്. രജിരാജ് കിറ്റ് വിതരണം ചെയ്തു.
എ.കെ.നവാസ്, സദാശിവൻ ആചാരി, രാജേഷ് രാജൻ, ജനാർദനസ്വാമി, അയ്യപ്പൻ പുനലൂർ, ഫസലുദീൻ, ഗീതാകൃഷ്ണൻ, റാണി,ദിനേശൻ പ്ലാച്ചേരി, നൗഷാദ് ഏരൂർ എന്നിവർ പ്രസംഗിച്ചു.