പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം: രണ്ട് പേരെ പിടി കൂടി
1453553
Sunday, September 15, 2024 5:56 AM IST
ചവറ: പരാതി അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ രണ്ട് പേർ ചവറ പോലീസിന്റെ പിടിയിലായി. തട്ടേക്കുന്നിൽ റഫീഖ്, പ്രായപൂർത്തിയാകാത്ത ആളുമാണ് പിടിയിലാത്.
വെള്ളിയാഴ്ച രാത്രിയിൽ സ്ത്രീകളെ ആക്രമിക്കുന്നതായി കൺട്രോൾ റൂമിൽ പരാതി ലഭിച്ചതിനെ തുടർന്ന് പരാതി അന്വേഷിക്കാനെത്തിയ ചവറ പോലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെയാണ് രഫീക്കിന്റെ നേതൃത്വത്തിലുള്ളവർ ആക്രമിച്ചത്.
പോലിസ് പറയുന്നത് : റഫീക്കിന്റെ സഹോദരനെതിരേ സമീപത്തെ യുവതി പരാതി നൽകിയതിനെ തുടർന്നുള്ള വിരോധത്തിൽ റഫീഖ് യുവതിയുടെ വീട്ടിലെത്തി അസഭ്യം വിളിക്കുകയും ആക്രമിക്കാൻ എത്തുകയുമായിരുന്നു.
ഇയാളുടെ ആക്രമണത്തിൽ പരിക്കറ്റ ഉദ്യോഗസ്ഥരുടെ പരാതിയിൽ കൃത്യ നിർവഹണം തടസപ്പെടുത്തിയതിനെതിരേയാണ് കേസെടുത്തത്. ചവറ ഇൻസ്പെകടർ കെ.ആർ. ബിജുവിന്റെ നേതൃത്വത്തിലുള്ള എസ്ഐമാരായ അനീഷ്, പ്രദീപ്, എസ്സിപിഒമാരായ അനിൽ, മനീഷ്, രഞ്ജിത് എന്നിവരടങ്ങിയ സംഘം റഫീക്കിനെ പിടകൂടുകയായിരുന്നു.