കിഴക്കേ കല്ലട മാർക്കറ്റ് നവീകരണത്തിന് കോവൂർ കുഞ്ഞുമോൻ ശിലാസ്ഥാപനം നടത്തി
1453302
Saturday, September 14, 2024 5:53 AM IST
കുണ്ടറ: കിഴക്കേ കല്ലട പഞ്ചായത്ത് മാർക്കറ്റ് നവീകരിക്കുന്നതിന്റെ ശിലാസ്ഥാപനം കോവൂർ കുഞ്ഞുമോൻ എംഎൽഎ നിർവഹിച്ചു. തീരദേശ വികസന വകുപ്പിന്റെ സഹായത്തോടെ കിഫ്ബിയുടെ 1, 14, 42,000 രൂപ ചെലവഴിച്ചാണ് മാർക്കറ്റ് നവീകരിക്കുന്നത്.
പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. ലാലി അധ്യക്ഷത വഹിച്ചു. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹൻ, ജില്ലാ പഞ്ചായത്ത് മെമ്പർ സി. ബാൾഡുവിൻ, കിഴക്കേ കല്ലടപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു ലോറൻസ്,
ജനപ്രതിനിധികളായ ബി. ദിനേശ്, റാണി സുരേഷ്, സുനിൽകുമാർ പാട്ടത്തിൽ, ശ്രുതി, ഉഷാദേവി, ശ്രീരാഗ് മoത്തിൽ, ഉമാ ദേവിയമ്മ, അമ്പിളി ശങ്കർ,ആർ.ജി. രതീഷ്, വി.വി. പ്രദീപ്കുമാർ, ഷാജി മുട്ടം, തീരദേശ വികസന വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയർ ഷിലു,
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിനോദ് വില്ല്യേത്ത്, സിപിഎം ലോക്കൽ സെക്രട്ടറി ജി. വേലായുധൻ, എഡ്വേർഡ് പരിച്ചേരി, ഷാജി വെള്ളാപ്പള്ളി, പ്രശാന്ത് കുമാർ, സജി മള്ളാക്കോണം, അനിൽകുമാർ. ഡി. ചാലിൽ, പഞ്ചായത്ത് സെക്രട്ടറി സുചിത്രദേവി എന്നിവർ പ്രസംഗിച്ചു.