കാർബൺ ന്യൂട്രൽ ജീവിതശൈലി പരിശീലന പരിപാടി നടന്നു
1453301
Saturday, September 14, 2024 5:53 AM IST
ചവറ: വിദ്യാർഥികൾക്കായി കാർബൺ ന്യൂട്രൽ ജീവിതശൈലി പരിശീലന പരിപാടി നടന്നു.
ശാസ്ത്ര - പരിസ്ഥിതി - ഊർജ രംഗത്തു പ്രവർത്തിക്കുന്ന ഗ്രീൻ എനർജി ഫോറവുമായി ചേർന്ന് കോളജ്, ഹയർ സെക്കൻഡറി, ഹൈസ്കൂൾ, യു പി തല വിദ്യാർഥികൾക്കാണ് ഇന്നോവേഷൻ - കാർബൺ ന്യൂട്രൽ ജീവിത ശൈലി പരിശീലനപരിപാടി സംഘടിപ്പിച്ചത്. ചവറ ഐ ആർ ഇ (ഇന്ത്യ) ലിമിറ്റഡിന്റെ സാമൂഹിക ഉത്തരവാദിത്ത പദ്ധതിയിൽ (സിഎസ്ആർ) ഉൾപ്പെടുത്തിയാണ് പരിശീലനം സംഘടിപ്പിച്ചത്.
സംസ്ഥാനതല ഉദ്ഘാടനം കൊല്ലം എസ്എൻ വിമൻസ് കോളജിൽ ജില്ലാ കളക്ടർ എൻ. ദേവിദാസ് നിർവഹിച്ചു. വിദ്യാർഥികളിലെ ജന്മസിദ്ധമായ ജിജ്ഞാസയും പ്രതിബന്ധങ്ങൾ മറികടക്കാനുള്ള വാസനയും വികസിപ്പിക്കുക, അപരിചിതമായ പുതുപ്രശ്നങ്ങളും അവസ്ഥകളും മറികടക്കാനുള്ള വഴികൾ തേടുക ഇതിലൂടെ പ്രശ്നപരിഹാരക്കാരായി വളരാനുള്ള പ്രചോദനം നൽകുക ഇവയാണ് പദ്ധതിയുടെ മുഖ്യലക്ഷ്യം.
ഐആർഇഎൽ ജനറൽ മാനേജർ എൻ.എസ്. അജിത് മുഖ്യാതിഥിയായി. ജിഇഎഫ് പ്രസിഡന്റും യുഎൻ എനർജി കോൺസൾട്ടന്റുമായ പ്രഫ. വി.കെ. ദാമോദരൻ മുഖ്യപ്രഭാഷണം നടത്തി. ജിഇഎഫ് ജനറൽ സെക്രട്ടറി ഡോ. എസ് രത്നകുമാർ അധ്യക്ഷനായി.
യോഗത്തിൽ എസ്എൻ വിമൺസ് കോളജ് പ്രിൻസിപ്പൽ ഡോ. അശ്വതി സുഗുണൻ, ഐആർഇ ചീഫ് മാനേജർ കെ.എസ്. ഭക്ത ദർശൻ, പ്രഫ. പിഒജെ ലബ്ബ, ഡോ. അനിതാശങ്കർ, കെ. മധുകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
കൊല്ലം, ആലപ്പുഴ ജില്ലകളിലെ 60 വിദ്യാലങ്ങളിൽ നിന്നാ പങ്കെടുത്ത അധ്യാപകർക്ക് വിവിധ വിഷയങ്ങളിൽ പ്രഫ. വി.കെ. ദാമോദരൻ, പ്രഫ. സി.പി. അരവിന്ദാക്ഷൻ, നജീം കെ. സുൽത്താൻ, കെ. മധുകൃഷ്ണൻ എന്നിവർ ക്ലാസ് നയിച്ചു.