കളിച്ചും ചിരിച്ചും ഓണസദ്യ ഒരുക്കിയും കുട്ടി പോലീസ്
1453298
Saturday, September 14, 2024 5:47 AM IST
ഇരവിപുരം: മയ്യനാട് എസ്എസ് സമിതിയിലെ അച്ഛൻ അമ്മമാരോടൊപ്പം ഓണം ആഘോഷിച്ച് വാളത്തുംഗൽ ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ കുട്ടി പോലീസ്. എസ്എസ് സമിതിയിലെ അന്തേവാസികൾക്കൊപ്പം ഓണസദ്യ ഒരുക്കിയും ഓണപരിപാടികളും കളികളുമായി കേഡറ്റുകൾ ഓണം ആഘോഷിച്ചു.
പ്രഥമ അധ്യാപിക മഞ്ജുള ആൽബർട്ട്, എസ്പിസി കൊല്ലം സിറ്റി സബ് ഡിവിഷണൽ എഎൻഒവൈ. സാബു, പിടിഎ പ്രസിഡന്റ് മനോജ്, സമിതി ഡയറക്ടർ ഫ്രാൻസിസ് സേവ്യർ, സ്റ്റാഫ് സെക്രട്ടറി എ. ഷാനവാസ്, കമ്യൂണിറ്റി പോലീസ് ഓഫീസർമാരായ ഷീന, ശ്രീജ ചന്ദ്രൻ, സീനിയർ അധ്യാപകൻ നെവിൻ, ഷീജ, സജിനി, മായ എന്നിവർ നേതൃത്വം നൽകി.