ഏരൂര്‍ ക്ഷീര സംഘത്തിൽ ആനുകൂല്യ വിതരണം നടത്തി
1453296
Saturday, September 14, 2024 5:47 AM IST
അഞ്ചല്‍: ഏരൂര്‍ ക്ഷീരോത്പാദക സംഘത്തില്‍ പൊതുയോഗവും വിവിധ ആനുകൂല്യങ്ങളുടെ വിതരണവും നടന്നു. സംഘം ഹാളില്‍ നടന്ന ചടങ്ങ് പി.എസ്. സുപാല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
സംഘം പ്രസിഡന്റ് ആര്. രാജീവ് അധ്യക്ഷത വഹിച്ചു. ക്ഷീര കര്‍ഷകര്‍ക്ക് സംരക്ഷണം കൂടി ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്ന് എംഎല്‍എ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
ബോണസ് വിതരണം അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമനാ മുരളിയും, ഇന്‍സെന്റിവ് വിതരണം പഞ്ചായത്ത് പ്രസിഡന്റ് ജി. അജിത്തും, സൗജന്യ കാലിത്തീറ്റ വിതരണം വൈസ് പ്രസിഡന്റ് വി.രാജിയും നിര്‍വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം ശോഭ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ഡോണ്‍ വി രാജ്, ഷൈന്‍ ബാബു, പൊതുപ്രവര്‍ത്തകരായ എസ്. സന്തോഷ്, എം. അജയന്, സംഘം സെക്രട്ടറി ഇന്‍ ചാര്‍ജ് ആദര്‍ശ് സതീശന്, വൈസ് പ്രസിഡന്റ് മായ അജീഷ് തുടങ്ങിയവർ പ്രസംഗിച്ചു.