കല്ലുവാതുക്കൽ പഞ്ചായത്തിലെ ഹരിത കർമസേനാംഗങ്ങളെ ആദരിച്ചു
1453293
Saturday, September 14, 2024 5:47 AM IST
ചാത്തന്നൂർ: കല്ലുവാതുക്കൽ അമ്മ ചാരിറ്റബിൾ ട്രസ്റ്റ് കല്ലുവാതുക്കൽ പഞ്ചായത്തിലെ ഹരിത കർമസേനാംഗങ്ങളെ ആദരിച്ചു. കല്ലുവാതുക്കൽ നടയ്ക്കൽ ജംഗ്ഷനിൽ നടന്ന ആദരിക്കൽ ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് എൻ. ശാന്തിനി ഉദ്ഘാടനം ചെയ്തു. ഹരിതകർമ സേനാംഗങ്ങളെ ആദരിച്ചതിനോടൊപ്പം അവർക്ക് അരിയും പലവ്യഞ്ജനങ്ങളും അടങ്ങിയ ഓണക്കിറ്റുകൾ സമ്മാനിച്ചു.
ചികിത്സാ സഹായവും ഓണക്കിറ്റും ചടങ്ങിൽ സമ്മാനിച്ചു. ചടങ്ങിൽ അമ്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ വി.എസ്. സന്തോഷ് കുമാർ അധ്യക്ഷനായിരുന്നു. കബീർ പാരിപ്പളളി, യുഡിഎഫ് മണ്ഡലം ചെയർമാൻ വട്ടക്കുഴിക്കൽ മുരളി, സിപിഎം ലോക്കൽ സെക്രട്ടറി സലിം കുമാർ, സിപിഐ ലോക്കൽ സെക്രട്ടറി ബിനു,
എൻഎസ്എസ് കരയോഗം പ്രസിഡന്റ് പുഷ്പജൻപിള്ള, പി.വി. അനിൽകുമാർ, പഞ്ചായത്തംഗം മേഴ്സി, പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ജോയിക്കുട്ടി, വേണു സി. കിഴക്കനേല, ശ്രീജ സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു.