സ്കൂൾ വിദ്യാർഥിയെ സ്വകാര്യ ബസ് കണ്ടക്ടർ മർദിച്ചതായി പരാതി
1452202
Tuesday, September 10, 2024 5:48 AM IST
കൊല്ലം: സഹപാഠിയെ സ്റ്റോപ്പിൽ ഇറക്കാതിരുന്നത് ചോദ്യം ചെയ്ത സ്കൂൾ വിദ്യാർഥിയെ സ്വകാര്യ ബസ് കണ്ടക്ടർ മർദിച്ചതായി പരാതി. വെണ്ടാർ വിദ്യാധി രാജമോഡൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി അമ്പലത്തുംഭാഗം തൊളിക്കൽ വിഷ്ണു ഭവനിൽ വിഷ്ണു(17) നാണ് മർദനമേറ്റത്.
ഇന്നലെ വൈകുന്നേരമാണ് സംഭവം. കൊട്ടാരക്കരയിൽ നിന്ന് കരുനാഗപ്പള്ളിയിലേക്ക് പോയ ബസിലെ കണ്ടക്ടറാണ് മർദിച്ചത്.
വിദ്യാർഥിയെ അടിയ്ക്കുകയും കഴുത്തിന് പിടിച്ച് തള്ളുകയും വഴിയിൽ ഇറക്കി വിടുകയും ചെയ്തെന്നാണ് പരാതി. പരിക്കേറ്റ വിദ്യാർഥിയെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുത്തൂർ പോലീസ് കേസെടുത്തു.