മുരളീകൃഷ്ണന്റെ നിര്യാണത്തിൽ അനുശോചിച്ചു
1452200
Tuesday, September 10, 2024 5:48 AM IST
കൊല്ലം: മനസലിവ് ഉണ്ടായിരുന്ന പൊതുപ്രവർത്തകൻ ആയിരുന്നു അന്തരിച്ച കോൺഗ്രസ് നേതാവ് കളിയിലിൽ എ. മുരളികൃഷ്ണനെന്ന് ഡെപ്യൂട്ടി മേയർ കൊല്ലം മധു.
കോൺഗ്രസ് കൊല്ലം വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളയിട്ടമ്പലം ജംഗ്ഷനിൽ നടന്ന അനുസ്മരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് എം.എസ്. സിദ്ദിഖ് അധ്യക്ഷത വഹിച്ചു.
സൂരജ് രവി, ഡി. ഗീതാകൃഷ്ണൻ, ഡോ. ആനേപ്പിൽ സുജിത്, ദിനേശ് കുമാർ, അജിത് കുരീപ്പുഴ, ജയചന്ദ്രൻ. പി. പന്തിരിക്കൽ, എസ്.കെ. അനിൽകുമാർ, കുരീപ്പുഴ യഹിയ, എസ്.എം. ഷരീഫ്, ചെറുശേരിൽ പത്മകുമാർ,
ശിവപ്രസാദ്, സുബി നുജും, രഞ്ജിത് കലുങ്കുമുഖം, ദീപ ആൽബർട്ട്, അജിത് പ്രസാദ് തങ്കശേരി, അഡ്വ. സുരേഷ് ബാബു, മാറപ്പാട് രമേശ്, ഹരിദാസൻ തുടങ്ങിയവർ പ്രസംഗിച്ചു.