പുന്തലത്താഴത്ത് ദേശീയ വ്യാപാരി ദിനം ആചരിച്ചു
1443692
Saturday, August 10, 2024 6:12 AM IST
കൊല്ലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ പുന്തലത്താഴത്ത് ദേശീയ വ്യാപാരി ദിനം ആചരിച്ചു.
യൂണിറ്റ് ജനറൽ സെക്രട്ടറി അനിൽകുമാർ പതാക ഉയർത്തി. യൂണിറ്റ് ട്രഷറർ അനിൽകുമാർ റോയൽ,യൂണിറ്റ് സെക്രട്ടറിമാരായ മിയ ഷിബു റാവുത്തർ, ബിജു തിരുവാതിര, എക്സിക്യൂട്ടീവ് അംഗം താജുദീൻ ചോയിസ് അയത്തിൽ, മനോജ് തുടങ്ങിയവർ പ്രസംഗിച്ചു.
വയനാട് ദുരന്തത്തിൽ മരിച്ച സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. വയനാട് ദുരന്ത പുനരധിവാസത്തിനായി ജില്ലാ കമ്മിറ്റിക്ക് യൂണിറ്റിന്റെ വകയായി സാമ്പത്തിക സഹായം നൽകി.
സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനത്തെ വ്യാപാര മേഖല കടന്നുപോകുന്നതെന്ന് യോഗം വിലയിരുത്തി.
നിയമവിരുദ്ധമായി കച്ചവട സ്ഥാപനങ്ങൾക്ക് മുന്നിൽ വാഹനങ്ങളിലും വഴിയോരത്തുമായി നടത്തുന്ന വ്യാപാരം പ്രതിസന്ധിയാക്കുന്നതായും ദേശീയപാത വികസന ഭാഗമായി നടക്കുന്ന നിർമാണം ക്രമീകരിച്ചില്ലെങ്കിൽ കടകൾ അടയ്ക്കേണ്ടി വരുമെന്ന് യോഗം മുന്നറിയിപ്പ് നൽകി.