മീറ്റർ കമ്പനി തൊഴിലാളികൾ ജോലി നിർത്തിവച്ച് പ്രതിഷേധിച്ചു
1443684
Saturday, August 10, 2024 6:12 AM IST
കൊട്ടിയം: പള്ളിമുക്കിലെ മീറ്റർ കമ്പനിയിലെ (യുണൈറ്റഡ് ഇലക്ടിക്കൽ ഇൻഡസ്ട്രീസ് ) ജീവനക്കാർ ശമ്പളം സമയത്ത് ലഭിച്ചില്ലെന്ന് ആരോപിച്ച് ഇന്നലെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ജോലി നിർത്തിവച്ച് പ്രതിഷേധിച്ചു.
കമ്പനി മാനേജിംഗ് ഡയറക്ടറും ചെയർമാനും വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരും ഉൾപ്പെടെ ബോർഡ് മീറ്റിംഗിൽ പങ്കെടുക്കുന്പോഴാണ് പ്രതിഷേധിച്ചത്. 27 മാസമായി പ്രോവിഡന്റ് ഫണ്ട് കുടിശികയാണ്. 12 ന് ശമ്പളം വിതരണം ചെയ്യുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പു നൽകി.
പിഎഫ് കുടിശിക അടയ്ക്കാനും പ്രവർത്തന മൂലധനത്തിനുമായി നാലു കോടി അനുവദിച്ചതായി മാനേജിംഗ് ഡയറക്ടർ എസ്.ആർ. വിനയകുമാറും ചെയർമാൻ ബിനോ ജോസഫും പറഞ്ഞു. ഈ തുക ഉടൻ ലഭിക്കുമെന്നും ലഭിക്കുന്ന മുറയ്ക്ക് പിഎഫ് കുടിശിക അടച്ചു തീർക്കുമെന്നും അവർ അറിയിച്ചു.