കൊല്ലം: 695 -ാമത് കൊല്ലം രൂപത സ്ഥാപക ദിനാഘോഷത്തിന് മോൺ. റവ. ഡോ. ബൈജു ജൂലിയൻ പതാക ഉയർത്തി. മൂന്നു ദിവസം നീളുന്ന ആഘോഷ പരിപാടികൾക്കാണ് രൂപത നേതൃത്വം നൽകുന്നത്.
ചടങ്ങിൽ ഫാ. ജോസ് പുത്തൻവീട്, ഫാ. ജോളി എബ്രഹാം, ജയിൻ ആൻസിൽ ഫ്രാൻസിസ്, ലെസ്റ്റർ കാർഡോസ്, ജാക്സൺ നീണ്ടകര, അഡ്വ. ജെ.എഫ്. നേറ്റോ, സാജു കുരിശിങ്കൽ, അഡ്വ. എമഴ്സൺ, ജോയി ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.