പുനലൂർ: എൻസിപി പ്രാദേശിക നേതാവും ദേവസ്വം ബോർഡ് മുൻ ജീവനക്കാരനുമായ ആൾ ക്ഷേത്ര വളപ്പിൽ മരിച്ച നിലയിൽ. ശാസ്താംകോണം ശിവ വിലാസത്തിൽ ടി. മോഹനദാസ് (74) ആണ് മരിച്ചത്.
പുനലൂർ ശിവൻകോവിലിലെ ഉപക്ഷേത്രത്തിനു സമീപം ഇന്നലെ വൈകുന്നേരം നാലരയോടെയാണ് ക്ഷേത്രത്തിലെ വനിതാ ജിവനക്കാരി മൃതദേഹം കണ്ടത്. പുനലൂർ പോലീസെത്തി മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. എൻസിപി ജില്ലാകമ്മിറ്റിയംഗവും പുനലൂരിലെ സജീവ പൊതുപ്രവർത്തകനുമായിരുന്നു. ഭാര്യ: ഓമന. മക്കൾ: ശ്യാം, ശ്രീജ. മരുമക്കൾ: ലക്ഷ്മിപ്രിയ, ഉണ്ണികൃഷ്ണൻ.