കരവാളൂർ സെന്റ് ബെനഡിക്ട് പള്ളി തിരുനാൾ ഇന്നു മുതൽ
1435863
Sunday, July 14, 2024 3:32 AM IST
കരവാളൂർ: കരവാളൂർ സെന്റ് ബെനഡിക്ട് മലങ്കര സുറിയാനി കത്തോലിക്കാ പള്ളി തിരുനാളും വിശുദ്ധ ബെനഡിക്ടിന്റെ ഓർമ തിരുനാളും ഇന്ന് ആരംഭിച്ച് 21 ന് സമാപിക്കും.
ഇന്ന് രാവിലെ 6.30 ന് പ്രഭാത പ്രാർഥന, വിശുദ്ധ കുർബാന. തുടർന്ന് ഇടവക വികാരി ഫാ. ഗീവർഗീസ് മണിപ്പറമ്പിൽ കൊടിയേറ്റും.
നാളെ മാർ ഈവാനിയോസ് ദിനം .16 ന് രാവിലെ ഒന്പതിന് മാതൃസംഗമത്തിന് അഞ്ചൽ വൈദിക ജില്ലാ വികാരി ഫാ. ബോവാസ് മാത്യു മേലൂട്ട്, ഫാ. മാത്യു ചരിവുകാലായിൽ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. വൈകുന്നേരം 4.30 ന് ജപമാല,സന്ധ്യാ പ്രാർഥന, ഭക്തസംഘടനകളുടെ വാർഷികം എന്നിവ നടക്കും. 17 മുതൽ 19 വരെ വൈകുന്നേരം 4.30 ന് ജപമാല, സന്ധ്യാ പ്രാർഥന എന്നിവ നടക്കും.
20 ന് ഉച്ചകഴിഞ്ഞ് 3.30 ന് ജപമാല,സന്ധ്യാ പ്രാർഥന, വൈകുന്നേരം ആറിന് ഭക്തിനിർഭരമായ തിരുനാൾ റാസ. സമാപന ദിവസമായ 21 ന് രാവിലെ എട്ടിന് പ്രഭാത നമസ്കാരം. തുടർന്ന് ആഘോഷമായ കുർബാനയ്ക്ക് പത്തനംതിട്ട മുൻ ഭദ്രാസന അധ്യക്ഷൻ യൂഹാനോൻ മാർ ക്രിസോസ്റ്റം മുഖ്യകാർമികത്വം വഹിക്കും. നേർച്ചവിളമ്പ് ,കൊടിയിറക്ക് എന്നിവയോടെ തിരുനാൾ സമാപിക്കും.