കൊടിക്കുന്നിലിന് സ്വീകരണം ഇന്ന്
1435745
Saturday, July 13, 2024 6:17 AM IST
കൊട്ടാരക്കര : കൊടിക്കുന്നിൽ സുരേഷ് എംപിക്ക് കൊട്ടാരക്കര നിയോജക മണ്ഡലത്തിൽ ഇന്ന് കോൺഗ്രസ് പ്രവർത്തകർ സ്വീകരണം നൽകും.
രാവിലെ 8.30 ന് കൊട്ടാരക്കര അമ്പലപ്പുറത്ത് ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്ര പ്രസാദ് സ്വീകരണ പര്യടനം ഉദ്ഘാടനം ചെയ്യും. തുടർന്ന് കൊട്ടാരക്കര നിയോജക മണ്ഡലത്തിലെ വിവിധ മേഖലകളിൽ പര്യടനം നടത്തും. രാത്രി എട്ടിന് വാളകം ജംഗ്ഷനിലാണ് സമാപനം. വിവിധ യോഗങ്ങളിൽ യുഡിഎഫ് നേതാക്കൾ പ്രസംഗിക്കുമെന്ന് യുഡിഎഫ് നിയോജക മണ്ഡലം ഭാരവാഹികൾ അറിയിച്ചു.