ചവറയിൽ ഏഴ് മത്സ്യകർഷകരെ ആദരിച്ചു
1435735
Saturday, July 13, 2024 6:09 AM IST
ചവറ: ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ദേശീയ മത്സ്യകർഷക ദിനാചരണം സംഘടിപ്പിച്ചു .ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സോഫിയ സലാം അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. സി.പി .സുധീഷ്കുമാർ, എസ് . സോമൻ, പഞ്ചായത്ത് പ്രസിഡന്റുമാർ, സ്ഥിരം സമിതി അധ്യക്ഷർ, ത്രിത ലപഞ്ചായത്തംഗങ്ങൾ, തുടങ്ങിയവർ പങ്കെടുത്തു. നീണ്ടകര മത്സ്യഭവൻ പരിധിയിലെ നാല് ഗ്രാമപഞ്ചായത്തിൽ നിന്നുള്ള ഏഴ് മത്സ്യകർഷകരെ ആദരിച്ചു.