ആ​ഗോ​ ള വൈ​എം​സി​എ സ്ഥാ​പ​ക ദി​നാ​ച​ര​ണം ക​രി​ക്ക​ത്ത് ന​ട​ന്നു
Sunday, June 16, 2024 3:29 AM IST
കൊ​ട്ടാ​ര​ക്ക​ര : ക​രി​ക്കം വൈ​എം​സി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ഗോ​ള വൈ​എം​സി​എ പ്ര​സ്ഥാ​ന​ത്തി​ന്‍റെ 180-ാമ​ത് സ്ഥാ​പ​ക ദി​നാ​ച​ര​ണം പ്രാ​ർ​ഥന ദി​ന​മാ​യി ആ​ച​രി​ച്ചു. സ​മ്മേ​ള​നം യു​ആ​ർ​ഐ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ. ​ഏ​ബ്ര​ഹാം ക​രി​ക്കം ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​സി​ഡ​ന്‍റ് കെ.​ഒ. രാ​ജു​ക്കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പു​ന​ലൂ​ർ സ​ബ് റീ​ജി​യ​ൻ ക​ൺ​വീ​ന​ർ പി.​ജോ​ൺ സ്ഥാ​പ​ക ദി​ന സ​ന്ദേ​ശം ന​ൽ​കി.വൈ​സ്മെ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഡി​ജി മാ​ത്യു വ​ർ​ഗീ​സ്,സെ​ക്ര​ട്ട​റി എം.​തോ​മ​സ് , വി.​വ​ർ​ഗീ​സ് നെ​ടി​യ​വി​ള,പി​എം​ജി കു​രാ​ക്കാ​ര​ൻ,ബാ​ബു ഉ​മ്മ​ൻ, പി.​വൈ. തോ​മ​സ്,തോ​മ​സ് ജോ​ർ​ജ്,ജേ​ക്ക​ബ് മാ​ത്യു കു​രാ​ക്കാ​ര​ൻ,സൂ​സ​മ്മ ലൂ​ക്കോ​സ്, സി.​ഗീ​വ​ർ​ഗീസ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.