അങ്കണവാടികൾക്ക് പ്രീ-സ്കൂൾ കിറ്റ് വിതരണം
Sunday, June 16, 2024 3:29 AM IST
ശാ​സ്താം​കോ​ട്ട :ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന വ​നി​താ ശി​ശു ക്ഷേ​മ വ​കു​പ്പു​മാ​യി ചേ​ർ​ന്ന് ബ്ലോ​ക്ക്‌ പ​രി​ധി​യി​ലെ അ​ങ്ക​ണ​വാ​ടി​ക​ൾ​ക്കു​ള്ള പ്രീ-​സ്കൂ​ൾ കി​റ്റ് വി​ത​ര​ണംനടത്തി. ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ പ്ര​സി​ഡ​ ന്‍റ്ആ​ർ. സു​ന്ദ​രേ​ശ​ൻ ഉദ്ഘാടനം ചെയ്തു. ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ എ​സ്. ഷീ​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സിഡിപി​ഒ കെ. ​വി .ഗം​ഗാ​ഭാ​യ് , ബ്ലോ​ക്ക്‌ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ വി. ​ര​തീ​ഷ്,കെ.​സ​നി​ൽ​കു​മാ​ർ, ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ​തു​ണ്ടി​ൽ നൗ​ഷാ​ദ്,വൈ. ​ഷാ​ജ​ഹാ​ൻ, ആ​ർ. രാ​ജി, രാ​ജി രാ​മ​ച​ന്ദ്ര​ൻ,പി. ​ഗീ​താ​കു​മാ​രി പി.എ​സ്. ശ​ശി​ക​ല, ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ. ​ച​ന്ദ്ര​ബാ​ബു, ഐ ​സി ഡി ​എ​സ് സൂ​പ്പ​ർ​വൈ​സ​ർ എ​ച്ച്. ഷാ​ജി​ദ എ​ന്നി​വ​ർ പ്രസംഗിച്ചു.