മി​ക​ച്ച ര​ക്ത​ദാ​ന സം​ഘ​ട​ന​ക്കു​ള്ള പു​ര​സ്കാ​രം പ്ര​ഷ്യ​സ് ഡ്രോ​ പ്സി​ന്
Friday, June 14, 2024 11:39 PM IST
കൊ​ട്ടാ​ര​ക്ക​ര : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തിന്‍റെ ഭാ​ഗ​മാ​യി കൊ​ട്ടാ​ര​ക്ക​ര ആ​ശ്ര​യ ഏ​ർ​പ്പെ​ടു​ത്തി​യ ക​ർ​മ​ശ്രേ​ഷ്ഠ പു​ര​സ്കാ​രം പു​ത്തൂ​ർ പ്ര​ഷ്യ​സ് ഡ്രോ​പ്പ​സ് എ​ന്ന ര​ക്ത​ദാ​ന സം​ഘ​ട​ന​യ്ക്കു കൈ​മാ​റി.

10000 ത്തി​ൽപ​രം ര​ക്ത​ദാ​താ​ക്ക​ളെ ക​ണ്ടെ​ത്തി ര​ക്ത​ദാ​നം നി​ർ​വ​ഹി​ച്ച ഏ​റ്റ​വും മി​ക​ച്ച സം​ഘ​ട​ന എ​ന്ന നി​ല​യ്ക്കാ​ണ് പ്ര​ഷ്യ​സ് ഡ്രോ​പ് സി​ന് അ​വാ​ർ​ഡി​ന് അ​ർ​ഹ​മാ​യ​ത്. ര​ക്ത​ദാ​ന​ത്തോ​ടൊ​പ്പം നി​ര​വ​ധി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും നി​ർ​വ​ഹി​ച്ചു​വ​രു​ന്ന സം​ഘ​ട​ന​യാ​ണ് പ്ര​ഷ്യ​സ് ഡ്രോ​പ്പ്‌. ക​ല​യ​പു​രം ആ​ശ്ര​യ സ​ങ്കേ​തം അ​ങ്ക​ണ​ത്തി​ൽ ആ​ശ്ര​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​ല​യ​പു​രം ജോ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​മ്മേ​ള​ന​ത്തി​ൽ കൊ​ട്ടാ​ര​ക്ക​ര സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ എ​ൻ. ബി​ജു പ്ര​ഷ്യ​സ് ഡ്രോ​പ്സ് സ്റ്റേ​റ്റ് കോ- ​ഓ​ർ​ഡി​നേ​റ്റ​ർ എ​സ്. സ​ന്തോ​ഷ്കു​മാ​റി​ന് അ​വാ​ർ​ഡ് കൈ​മാ​റി. ചി​ഞ്ചു സ​ന്തോ​ഷ്, ആ​ശ്ര​യ സിഇഒ ജു​ബി​ൻ സാം, ​അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഒ. ​ദി​വാ​ക​ര​ൻ, ജ​ന​റ​ൽ സൂ​പ്ര​ണ്ട് വ​ർ​ഗീ​സ് മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.