ഓച്ചിറയിൽ എംഡിഎംഎ വേ​ട്ട; മൂന്നുപേർ പി​ടി​യി​ൽ
Friday, June 14, 2024 12:01 AM IST
കൊല്ലം :ഓ​ച്ചി​റ റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പം പോ​ലീ​സ് ന​ട​ത്തി​യ രാ​സ ല​ഹ​രി വേ​ട്ട​യി​ൽ മൂ​ന്ന് യു​വാ​ക്ക​ൾ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. പന്മന ആ​ക്ക​ൽ റി​യാ​സ് മ​ൻ​സി​ലി​ൽ അ​ൽ അ​മീ​ൻ(26), പന്മ​ന, പു​ത്ത​ൻ​ച​ന്ത, പാ​റ​ക്ക​ൽ വീ​ട്ടി​ൽ സു​ബി​ൻ(25), തേ​വ​ല​ക്ക​ര, പാ​ല​ക്ക​ൽ, ക​ളീ​ക്ക​ൽ തെ​ക്ക​തി​ൽ അ​ഭി​ജി​ത്ത്(32) എ​ന്നി​വ​രാ​ണ് ഓ​ച്ചി​റ പോ​ലീ​സും ജി​ല്ലാ ഡാ​ൻ​സാ​ഫ് സം​ഘ​വും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പി​ടി​യി​ലാ​യ​ത്.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വി​വേ​ക് കു​മാ​റിന് ​ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഓ​ച്ചി​റ റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​ത്ത് നി​ന്നും ഇ​വ​ർ പി​ടി​യി​ലാ​യ​ത്. ഇ​വ​രു​ടെ പ​ക്ക​ൽ നി​ന്നും വി​ൽ​പ്പ​ന​ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന നാലു ഗ്രാം 20 ​മി​ല്ലി​ഗ്രാം എം​ഡിഎംഎ പോ​ലീ​സ് സം​ഘം ക​ണ്ടെ​ടു​ത്തു.

ക​ഴി​ഞ്ഞ കു​റ​ച്ച് നാ​ളു​ക​ളാ​യി അ​ൽ അ​മീ​ൻ പോ​ലീ​സ് സം​ഘ​ത്തി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലും ഇ​വ​ർ പ്ര​തി​യാ​ണ്. ഓ​ച്ചി​റ എ​സ്​ഐ മാ​രാ​യ തോ​മ​സ്, സ​ന്തോ​ഷ്, എ​സ് സിപി​ഒ മാ​രാ​യ സി​ബി​ൻ, രാ​ഹു​ൽ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.