ജ്വാല വിമൻസ് പവർ ഭാരവാഹികൾ
1425897
Thursday, May 30, 2024 12:48 AM IST
കൊല്ലം : സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി പുരുഷന്മാരുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന ജ്വാല വിമൻസ് പവർ പ്രസിഡന്റായി ബെറ്റ്സി എഡിസ (കൊല്ലം)നെയും ജനറൽ സെക്രട്ടറിയായി ശാന്തിനി പ്രകാശി (കരുനാഗപ്പള്ളി)നെയും കരുതൽ അക്കാദമി ഹാളിൽ നടന്ന യോഗത്തിൽ തെരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റുമാരായി സോജ നടരാജൻ( വർക്കല ) ഉഷാകുമാരി(പരവൂർ)എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി ബ്രിജിത് അറക്കൽ(ശക്തികുളങ്ങര)ജുബൈദത്ത് (അഞ്ചാലുമൂട് )എന്നിവരെയും ട്രഷററായി സോജാ ലീൻ ഡേവിഡിനെ(കൊല്ല )യും കോർഡിനേറ്ററായി സുധ ചന്ദ്ര(കൊല്ലം)യെയും തെരഞ്ഞെടുത്തു.