റിട്ടയേർഡ് ട്രഷറി സ്റ്റാഫ് വാർഷിക സമ്മേളനം നടത്തി
1425177
Sunday, May 26, 2024 11:11 PM IST
കൊല്ലം : അസ്ോസിയേഷൻ ഓഫ് റിട്ടയേർഡ് ട്രഷറി സ്റ്റാഫ് (ആർട്സ്) ന്റെ ആറാമതു വാർഷിക സമ്മേളനം കൊല്ലം ഫേൺസ് ഹാളിൽ ചേർന്നു. ട്രഷറി ഡയറക്ടർ വി.സാജൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് റ്റി.വിജയൻ അധ്യക്ഷത വഹിച്ചു. ജി. ജഗദീശ് പ്രസാദ്, ജി.സജീവൻ, ഹരിദാസൻ പിള്ള, കെ.യു ബീന, ബേബിഗിരിജ, രാജീവൻ ഉണ്ണിത്താൻ, ആദിനാട് തുളസി, നസിംബീവി, രമേശൻ, വിജയൻ ചന്ദനമാല എന്നിവർ പ്രസംഗിച്ചു. കവി അരുൺകുമാർ അന്നൂരിനേയും കെ.ശിവജിയേയും സമ്മേളനം ആദരിച്ചു.
സെക്രട്ടറി എൻ.ബാബു രാജൻ വാർഷിക റിപ്പോർട്ടും ട്രഷറർ ജെ.മുരളീധരൻ പിള്ള വരവ് ചെലവു കണക്കും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റുമാരായ ജെ.ശിവരാമകൃഷ് പിള്ള, എ.സുശീല എന്നിവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി കെ .യു. ബീന -പ്രസിഡന്റ്, ജെ.ശിവരാമകൃഷ്ണപിള്ള, എ.സുശീല -വൈസ് പ്രസിഡന്റുമാർ, കെ.ബി.അനിൽകുമാർ -സെക്രട്ടറി, പി.എഫ് ബെന്നി, കെ.രാധാകൃഷ്ണൻ -ജോയിന്റ് സെക്രട്ടറിമാർ, എസ്.രാജീവൻ ഉണ്ണിത്താൻ -ട്രഷറർ എന്നിവരേയും 25 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളേയും സമ്മേളനം തെരെഞ്ഞെടുത്തു.