ലോ ക്സഭ തെരഞ്ഞെടുപ്പ്: സ്മാര്‍ട്ട് വോ ട്ടറാകാന് കൈപ്പുസ്തകം
1416037
Friday, April 12, 2024 10:49 PM IST
കൊല്ലം :ലോക്സഭ തെരഞ്ഞെടുപ്പില്‍ സംശയരഹിതമായി സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിനുള്ള വിവരങ്ങള്‍ ക്രോഡീകരിച്ച കൈപ്പുസ്തകം തയാര്‍. ചേംബറില്‍ നടന്ന ചടങ്ങില്‍ വരണാധികാരിയായ ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ്, എ ഡി എം സി.എസ്. അനിലിന് കൈമാറി പ്രകാശനം നിര്‍വഹിച്ചു.
വോട്ടര്‍ രജിസ്ട്രേഷന് പ്രക്രിയ, വോട്ടുചെയ്യേണ്ട രീതി തുടങ്ങി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വരെ നീളുന്ന വിവരങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഭിന്നശേഷി-മുതിര്‍ന്നവോട്ടര്‍മാര്‍ക്ക് ഒരുക്കിയിട്ടുള്ള സൗകര്യങ്ങളും വിശദമാക്കിയിട്ടുണ്ട്. വോട്ടുചെയ്യുന്നതിനായി തെരഞ്ഞടുപ്പ് കമ്മീഷന് അംഗീകരിച്ച തിരിച്ചറിയല്‍ രേഖകളുടെ വിവരങ്ങളുമുണ്ട്. സമ്മതിദായകരുടെ പ്രതിജ്ഞയ്ക്കൊപ്പം വെബ്സൈറ്റിലേക്കുള്ള ക്യു ആര് കോഡും ഹെല്പ്ലൈന് നമ്പരുമൊക്കെയാണ് അവസാനതാളില്‍.പ്രകാശന വേളയില്‍ ഡെപ്യൂട്ടി കളക്ടര്‍മാരായ ജേക്കബ് സഞ്ജയ് ജോണ്‍, കെ.പി. ദീപ്തി, ജിയോ ടി. മനോജ്, ഷീജ ബീഗം, ഫിനാന്‍സ് ഓഫീസര്‍ ജി. ആര്. ശ്രീജ എന്നിവരും പങ്കെടുത്തു.