തി​രു​വ​ച​നം ജീ​വി​ത വ​ഴി​ക​ളി​ൽ വെ​ളി​ച്ച​മാ​ക​ണം: ബി​ഷ​പ്
Thursday, March 28, 2024 11:47 PM IST
കൊല്ലം: തി​രു​വ​ച​നം ജീ​വി​ത വ​ഴി​ക​ളി​ൽ വെ​ളി​ച്ച​മാ​ക​ണമെന്ന് ബി​ഷ​പ് ഡോ.പോൾ ആന്‍റണി മുല്ലശേരി.

വി​ശു​ദ്ധ ഗ്ര​ന്ഥ​വ​ച​ന​ങ്ങ​ൾ വ്യ​ക്ത​മാ​യി പ​ഠി​ച്ച്, അ​വ ക​ഥ​ക​ളാ​യി, പാ​ട്ടു​ക​ളാ​യി, നൃ​ത്ത​ങ്ങ​ളാ​യി, ചി​ത്ര​ങ്ങ​ളാ​യി, ല​ഘു നാ​ട​ക​ങ്ങ​ളാ​യി, ഹ്ര​സ്വ ചി​ത്ര​ങ്ങ​ളാ​യി കു​ട്ടി​ക​ളു​ടെ ഹൃ​ദ​യ​ത്തി​ലേ​ക്കൊ​ഴു​ക്കി അ​വ​ർ വ​ച​ന​ത്തെ സ്നേ​ഹി​ക്കാ​ൻ, വ​ച​ന​ത്തി​ൽ ജീ​വി​ക്കാ​ൻ വേ​ണ്ട പ​രി​ശീ​ല​നം ര​സ​ക​ര​മാ​യും ഹൃ​ദ്യ​മാ​യും ന​ൽ​കു​ന്ന അ​വ​ധി​ക്കാ​ല പ​രി​ശീ​ല​ന ക​ള​രി​യാ​ണ് വെ​ക്കേ​ഷ​ൻ ബൈ​ബി​ൾ സ്കൂ​ൾ. വി ​ബിഎ​സ് 2024 ന് ​മു​ന്നോ​ടി​യാ​യി ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്ത് പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു ബി​ഷ​പ്.

ലോ​ഗോ കൊ​ല്ലം രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ബൈ​ജു ജു​ലി​യ​ൻ ഏ​റ്റു​വാ​ങ്ങി. കൊ​ല്ലം രൂ​പ​ത ബൈ​ബി​ൾ ക​മ്മീ​ഷ​ൻ ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​ലി​ൻ​സ​ൺ കെ. ​ആ​റാ​ട​ൻ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജോ​യി ക​ട​വൂ​ർ, കെആ​ർഎ​ൽസി​ ബിസി ​ബൈ​ബി​ൾ ക​മ്മീ​ഷ​ൻ അം​ഗം മു​തു​കു​ളം അ​ല​ക്സ് എ​ന്നി​വ​ർ പ്രസംഗി​ച്ചു.