ക്രൈ​സ്ത​വ​ർ പെ​സ​ഹാ ആ​ച​രി​ച്ചു, ഇ​ന്ന് ദുഃ​ഖ​വെ​ള്ളി
Thursday, March 28, 2024 11:47 PM IST
വ​ർ​ഗീ​സ് എം.​കൊ​ച്ചു​പ​റ​മ്പി​ൽ

ച​വ​റ : ക്രി​സ്തു​വി​ന്‍റെ അ​ന്ത്യ അ​ത്താ​ഴ​ത്തി​ന്‍റെ ഓ​ര്‍​മ പു​തു​ക്കി ക്രൈ​സ്ത​വ​ര്‍ പെ​സ​ഹാ ദി​നം ആ​ച​രി​ച്ചു. ക്രി​സ്തു​വി​ന്‍റെ പീ​ഡാ​സ​ഹ​ന​വും കു​രി​ശു​മ​ര​ണ​വും അ​നു​സ്മ​രി​ച്ച് ഇ​ന്ന് ക്രൈ​സ്ത​വ​ർ ദുഃ​ഖ​വെ​ള്ളി ആ​ച​രി​ക്കും.

യേ​ശു​വി​ന്‍റെ കു​രി​ശു​മ​ര​ണ​ത്തി​ന് മു​മ്പ് ശി​ഷ്യ​ന്മാ​രു​മൊ​രു​മി​ച്ച് സെ​ഹി​യോ​ന്‍ മാ​ളി​ക​യി​ല്‍ പെ​സ​ഹാ ആ​ച​രി​ച്ച​തി​ന്‍റെ ഓ​ര്‍​മപു​തു​ക്കി ക്രൈ​സ്ത​വ ഭ​വ​ന​ങ്ങ​ളി​ല്‍ അ​പ്പം മു​റി​ക്ക​ല്‍ ശു​ശ്രൂ​ഷ​യും ന​ട​ത്തി. എ​ളി​മ​യു​ടെ​യും സ്‌​നേ​ഹ​ത്തി​ന്‍റേയും സ​ന്ദേ​ശ​മേ​കി യേ​ശു 12 ശി​ഷ്യ​ന്മാ​രു​ടെ കാ​ല്‍​ക​ഴു​കി ചും​ബി​ച്ച​തി​നെ അ​നു​സ്മ​രി​ച്ച് ദേ​വാ​ല​യ​ങ്ങ​ളി​ല്‍ കാ​ല്‍​ക​ഴു​ക​ല്‍ ശു​ശ്രൂ​ഷ ക​ർ​മവും ന​ട​ത്തി.

ക്രൈ​സ്ത​വ​രു​ടെ വി​ശു​ദ്ധ​വും ത്യാ​ഗ​നി​ര്‍​ഭ​ര​വു​മാ​യ ആ​ഘോ​ഷ​മാ​ണ് പെ​സ​ഹ. ദേ​വാ​ല​യ​ങ്ങ​ളി​ൽ ദി​വ്യ​ബ​ലി, കാ​ലു​ക​ഴു​ക​ല്‍ ശു​ശ്രൂ​ഷ, പൊ​തു ആ​രാ​ധ​ന, അ​പ്പം മു​റി​ക്ക​ല്‍ ശു​ശ്രൂ​ഷ, ആ​രാ​ധ​ന എ​ന്നീ പെ​സ​ഹാ തി​രു​ക്ക​ര്‍​മങ്ങ​ള്‍ ന​ട​ന്നു.

ഇ​ന്ന് ദുഃ​ഖ​വെ​ള്ളി​യാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ദേ​വാ​ല​യ​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക പ്രാ​ര്‍​ഥന​ക​ളും അ​നു​സ്മ​ര​ണ ശു​ശ്രൂ​ഷ​ക​ളും ന​ട​ത്തും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ദേ​വാ​ല​യ​ങ്ങ​ളി​ലും കു​രി​ശി​ന്‍റെ ആ​രാ​ധ​ന, ദി​വ്യ​കാ​രു​ണ്യ​സ്വീ​ക​ര​ണം, കു​രി​ശി​ന്‍റെ വ​ഴി, തി​രു​സ്വ​രൂ​പ പ്ര​ദ​ക്ഷി​ണം, ക​ബ​റ​ട​ക്കം എ​ന്നീ പ്ര​ധാ​ന ക​ര്‍​മങ്ങ​ളും ന​ട​ക്കും.