രാഷ്ട്രീയ പാർട്ടികൾ വിശ്വകർമജരെ വഞ്ചിക്കുന്നു: വി.സുധാകരൻ
Wednesday, March 27, 2024 11:56 PM IST
കൊല്ലം :രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ വി​ശ്വ​ക​ർ​മജ​രെ വ​ഞ്ചി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ഇ​തി​നെ​തി​രെ വി​ശ്വ​ക​ർ​മജ​ർ ജാ​ഗ​രൂ​ക​രാ​ക​ണ​മെ​ന്നും അ​ഖി​ല കേ​ര​ള വി​ശ്വ​ക​ർ​മ്മ മ​ഹാ​സ​ഭ കൊ​ല്ലം താ​ലൂ​ക്ക് യൂ​ണി​യ​ൻ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു​ ഏകെവി എംഎ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി.​സു​ധാ​ക​ര​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.​

കേ​ര​ള​ത്തി​ലെ ഹി​ന്ദു​സ​മൂ​ഹ​ത്തി​ലെ മൂ​ന്നാം ശ​ക്തി​യാ​യ വി​ശ്വ​ക​ർ​മ നേ​താ​ക്ക​ൾ​ക്ക് പാ​ർ​ല​മെ​ന്‍റ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥിത്വം ന​ൽ​കാ​തെ ജ​ന​സം​ഖ്യാ​നു​പാ​തി​ക​നീ​തി നി​ഷേ​ധി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​സ​മ്മേ​ള​ന​ത്തി​ൽ അ​ഖി​ല കേ​ര​ള വി​ശ്വ​ക​ർ​മ്മ മ​ഹാ​സ​ഭ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ്റി.​കെ.​സോ​മ​ശേ​ഖ​ര​ൻ അധ്യക്ഷത വ​ഹി​ച്ചു.​

അ​ഡ്വ:​പി.​ര​ഘു​നാ​ഥ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർവഹി​ച്ചു.​ആ​റ്റൂ​ർ ശ​ര​ച്ച​ന്ദ്ര​ൻ,കെ.​സി.​പ്ര​ഭ,കെ.​ശി​വ​ശ​ങ്ക​ര​ൻഎ​ന്നി​വ​ർ പ്രസംഗിച്ചു. കൊ​ല്ലം താ​ലൂ​ക്ക് യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ളാ​യി കെ.​പ്ര​സാ​ദ് -പ്ര​സി​ഡ​ന്‍റ്, കെ.​സി.​പ്ര​ഭ,ഷ​ണ്മു​ഖ​ൻ-വൈ​സ് പ്ര​സി​ഡ​ന്‍റുമാർ, സി.​ജി.​പ്ര​ദീ​പ്കു​മാ​ർ -സെ​ക്ര​ട്ട​റി ,ആ​ശ്രാ​മം സു​നി​ൽ​കു​മാ​ർ,വെ​ള്ളി​മ​ൺ സു​കു​മാ​ര​ൻ ആ​ചാ​രി - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ,പി.​വി​ജ​യ​ബാ​ബു -ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെര​ഞ്ഞെ​ടു​ത്തു.