അ​വ​ധി ദി​ന​ങ്ങ​ൾ മ​റ​യാ​ക്കി നി​ലം നി​ക​ത്താ​നു​ള്ള നീ​ക്കം റ​വ​ന്യൂ അ​ധി​കൃ​ത​ർ ത​ട​ഞ്ഞു
Wednesday, March 27, 2024 11:56 PM IST
കു​ണ്ട​റ: എ​ഴു​കോ​ൺ വി​ല്ലേ​ജി​ൽ പ്ലാ​ച്ചി​ഭാ​ഗ​ത്ത് നെ​ൽ​വ​യ​ൽ ത​ണ്ണീ​ർ​ത്ത​ട നി​യ​മം ലം​ഘി​ച്ച് നി​ലം നി​ക​ത്താ​നു​ള്ള ശ്ര​മം റ​വ​ന്യൂ അ​ധി​കൃ​ത​ർ ത​ട​ഞ്ഞു. റ​വ​ന്യൂ​രേ​ഖ​ക​ളി​ൽ നി​ല​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള സ്ഥ​ല​ത്ത് അ​ന​ധി​കൃ​ത​മാ​യി നി​ക്ഷേ​പി​ച്ച മ​ണ്ണ് നീ​ക്കം ചെ​യ്ത് പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്ക​ണ​മെ​ന്ന് കാ​ണി​ച്ച് നി​ലം ഉ​ട​മ​ക്ക് നോ​ട്ടീ​സും നി​രോ​ധ​ന ഉ​ത്ത​ര​വും ന​ൽ​കി.​

ന​ട​പ​ടി​ക​ൾ​ക്ക് എ​ഴു​കോ​ൺ വി​ല്ലേ​ജാ​ഫീ​സ​ർ കെ.​ജി.​സി​മി, സ്പെ​ഷൽ വി​ല്ലേ​ജാ​ഫീ​സ​ർ വൈ. ​ബൈ​ജൂ​മോ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.​ക​ര മ​ണ്ണി​ട്ട് നി​ലം നി​ക​ത്തി​കാ​ർ​ഷി​ക മേ​ഖ​ല​യെ ത​ക​ർ​ക്കാ​നു​ള്ള ശ്ര​മം അ​നു​വ​ദി​ക്കു​ക​യി​ല്ലെ​ന്ന് റ​വ​ന്യൂ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു