വോ​ ട്ടിം​ഗ് സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍ കു​റ്റ​മ​റ്റ​താ​ണെ​ന്ന് ഉ​റ​പ്പാ​ക്ക​ണം: ജി​ല്ലാ ക​ള​ക്ട​ര്‍
Wednesday, March 27, 2024 11:56 PM IST
കൊല്ലം :ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​ക​ള്‍ കു​റ്റ​മ​റ്റ​തും സു​താ​ര്യ​വും ആ​ണെ​ന്ന് എ ​ആ​ര്‍ ഒ ​മാ​ര്‍ (അ​സി​സ്റ്റ​ന്റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍) ഉ​റ​പ്പാ​ക്ക​ണമെ​ന്ന് ജി​ല്ലാ തെര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റും വ​ര​ണാ​ധി​കാ​രി​യു​മാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ എ​ന്‍. ദേ​വി​ദാ​സ്.

ജി​ല്ല​യി​ലെ നി​യ​മ​സ​ഭാ നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലെ എ ​ആ​ര്‍ ഒ ​മാ​രു​ടെ​യും നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​രു​ടേ​യും യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

വോ​ട്ട​ര്‍ ഫെ​സി​ലി​റ്റേ​ഷ​ന്‍ സെ​ന്‍റ​റു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം ഓ​രോ എ ​ആ​ര്‍ ഒ ​മാ​രും കൃ​ത്യ​മാ​യി നി​രീ​ക്ഷി​ക്ക​ണം. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ റ​സ്റ്റ് ഹൗ​സു​ക​ളെ​ല്ലാം തെര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​റ്റെ​ടു​ത്തു.

നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ല്‍ എം ​പി ,എം ​എ​ല്‍ എ ​ഫ​ണ്ടു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് നി​ര്‍​മിച്ച നി​ര്‍​മാണ​ങ്ങ​ളി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ പേ​ര് തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ അ​വ​സാ​നി​ക്കു​ന്ന​ത് വ​രെ മ​റ​ച്ചു വെ​ച്ച് വോ​ട്ട​ര്‍​മാ​ര്‍ യാ​തൊ​രു വി​ധ​ത്തി​ലും സ്വാ​ധീ​നി​ക്ക​പെ​ടു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്ക​ണം.

തെര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ക​ര്‍​ക്ക് ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍​ക്കാ​യി ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ച്ചു. ബി ​എ​ല്‍ ഒ, ​സെ​ക്ട​റ​ല്‍ മ​ജി​സ്ട്രേ​റ്റ് എ​ന്നി​വ​രു​ടെ ഉ​ള്‍​പ്പെ​ടെ​യു​ള്ള അ​ട​ക്കം വി​വ​ര​ങ്ങ​ള്‍ അ​ട​ങ്ങു​ന്ന സം​വി​ധാ​നം വേ​ഗ​ത്തി​ല്‍ ത​യാ​റാ​ക്ക​ണം.

വി​വി​ധ സ്‌​ക്വ​ഡു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം എ​ല്ലാ​മേ​ഖ​ല​യി​ലും ഉ​റ​പ്പാ​ക്ക​ണം. റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന കേ​സു​ക​ളി​ല്‍ ന​ട​പ​ടി​സ്വീ​ക​രി​ക്ക​ണം. മോ​ഡ​ല്‍-​പി​ങ്ക് പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ള്‍​ക്ക് അ​ധി​ക സ​ജീ​ക​ര​ണ​ങ്ങ​ള്‍ ആ​വ​ശ്യാ​നു​സ​ര​ണം ക്ര​മീ​ക​രി​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശി​ച്ചു.

ബാ​ല​റ്റ് യൂ​ണി​റ്റ് (ബി ​യു) ക​ണ്ട്രോ​ള്‍ യൂ​ണി​റ്റ് (സി ​യു ) വി ​വി പാ​റ്റ് എ​ന്നി​വ​യു​ടെ ആ​ദ്യ​ഘ​ട്ട റാ​ന്‍റമൈ​സെ​ഷ​നും യോ​ഗാ​ന​ന്ത​രം ന​ട​ത്തി.

സ​ബ് ക​ള​ക്ട​ര്‍ മു​കു​ന്ദ് ഠാ​ക്കൂ​ര്‍, എ ​ഡി എം ​സി.​എ​സ്. അ​നി​ല്‍, ഇ​ല​ക്ഷ​ന്‍ ഡെ​പ്യു​ട്ടി ക​ള​ക്ട​ര്‍ ജേ​ക്ക​ബ് സ​ഞ്ജ​യ് ജോ​ണ്‍, സി​റ്റി പോ​ലി​സ് ക​മ്മി​ഷ​ണ​ര്‍ വി​വേ​ക് കു​മാ​ര്‍, റൂ​റ​ല്‍ പൊ​ലി​സ് മേ​ധാ​വി കെ. ​എം. സാ​ബു മാ​ത്യു, എ ​ആ​ര്‍ ഒ ​മാ​ര്‍, നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍, രാ​ഷ്ട്രീ​യ​ക​ക്ഷി പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.