പ്രേ​മ​ച​ന്ദ്ര​ന്‍റെ മ​ത​നി​ര​പേ​ക്ഷ നി​ല​പാ​ടി​ന് നാ​ട് ഹാ​ട്രി​ക്ക് വി​ജ​യം ന​ൽ​കും: ഉ​ല്ലാ​സ് കോ​ വൂ​ർ
Wednesday, March 27, 2024 11:56 PM IST
തേ​വ​ല​ക്ക​ര : എ​ൻ. കെ .​പ്രേ​മ​ച​ന്ദ്ര​ന്‍റെ മ​ത​നി​ര​പേ​ക്ഷ നി​ല​പാ​ടി​നു​ള്ള അം​ഗീ​കാ​ര​മാ​യി കൊ​ല്ലം ഹാ​ട്രി​ക് വി​ജ​യം സ​മ്മാ​നി​ക്കു​മെ​ന്ന് ആ​ർ വൈ ​എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഉ​ല്ലാ​സ് കോ​വൂ​ർ.

തേ​വ​ല​ക്ക​ര സൗ​ത്ത് യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം .മ​ണ്ഡ​ല​ത്തി​ൽ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത വി​ക​സ​ന​മാ​ണ് ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷ​ക്കാ​ലം എം ​പി ന​ട​പ്പി​ലാ​ക്കി​യ​തെ​ന്നും, എ​തി​രാ​ളി​ക​ൾ​ക്ക് പോ​ലും വി​ക​സ​ന​ത്തെ​പ്പ​റ്റി ഒ​ന്നും പ​റ​യാ​നി​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ് ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ചീ​റ്റി​പ്പോ​യ സം​ഘി​പ്പ​ട്ടം ചാ​ർ​ത്തി ഇ​ത്ത​വ​ണ​യും അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്നും ഉ​ല്ലാ​സ് കോ​വൂ​ർ പ​റ​ഞ്ഞു.

യു ​ഡി എ​ഫ് ചെ​യ​ർ​മാ​ൻ കോ​യി​വി​ള സൈ​മ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ.കെ .​പ്രേ​മ​ച​ന്ദ്ര​ൻ, കോ​ല​ത്ത് വേ​ണു​ഗോ​പാ​ൽ, ജ​സ്റ്റി​ൻ ജോ​ൺ, മാ​മൂ​ല​യി​ൽ സേ​തു​ക്കു​ട്ട​ൻ, സ​ന്തോ​ഷ്‌ തു​പ്പാ​ശേ​രി​ൽ, വി​ഷ്ണു വി​ജ​യ​ൻ, ശു​ഹൈ​ൽ അ​ൻ​സാ​രി, എ​ൻ. സു​രേ​ന്ദ്ര​ൻ, എ​സ്‌ .ഷാ​ന​വാ​സ്, സി​യാ​ദ് കോ​യി​വി​ള, ല​ളി​താ ഷാ​ജി, ജോ​യി​മോ​ൻ അ​രി​ന​ല്ലൂ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു