മു​ന്ന​റി​യി​പ്പി​ല്ലാ​തെ റോ​ ഡ് അ​ട​ച്ചു; നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ ദു​രി​ത​ത്തി​ൽ
Wednesday, March 27, 2024 11:56 PM IST
കൊ​ട്ടി​യം: മു​ന്ന​റി​യി​പ്പി​ല്ലാ​തെ റോ​ഡ് അ​ട​ച്ചു കൊ​ണ്ട് സ​ർ​വീ​സ് റോ​ഡി​നാ​യി കു​ഴി​യെ​ടു​ത്ത​ത് നി​ര​വ​ധി കു​ടും​ബ​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ക്കി.

ബൈ​പാ​സ് റോ​ഡി​ൽ​അ​യ​ത്തി​ൽ റോ​യ​ൽ ഓഡി​റ്റോ​റി​യ​ത്തി​ന് എ​തി​ർ​വ​ശ​ത്താ​യി​രു​ന്നു സം​ഭ​വം. ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​ർ​വീ​സ് റോ​ഡ് നി​ർ​മാ​ണ​ത്തി​നാ​യി കു​ഴി​യെ​ടു​ത്ത​താ​ണ് നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ ദു​രി​ത​ത്തി​ലാ​കാ​ൻ കാ​ര​ണ​മാ​ക്കി​യ​ത്.

നൂ​റോ​ളം വീ​ട്ടു​കാ​രു​ടെ ആ​ശ്ര​യ​മാ​യ റോ​ഡ് അ​ട​ച്ച​തോ​ടെ പ​ല​ർ​ക്കും വാ​ഹ​ന​ങ്ങ​ളി​ൽ പു​റ​ത്തേ​ക്ക് പോ​കാ​ൻ ക​ഴി​യാ​താ​യി.​തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് റോ​ഡ് ആ​രം​ഭി​ക്കു​ന്ന ഭാ​ഗ​ത്ത് കു​ഴി​യെ​ടു​ത്തി​രി​ക്കു​ന്ന​ത് നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.​

തു​ട​ർ​ന്ന് നാ​ട്ടു​കാ​രും, അ​യ​ത്തി​ൽ ജ​ന​കീ​യ സ​മി​തി പ്ര​വ​ർ​ത്ത​ക​രും പ്ര​തി​ഷേ​ധ​വു​മാ​യെ​ത്തു​ക​യും വി​ഷ​യം അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. ഇ​തി​ന​ടു​ത്തു​ള്ള വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് പോ​കാ​ൻ പോ​ലും പ​റ്റാ​ത്ത സ്ഥി​തി​യാ​ണു​ള്ള​ത്.

വ​ഴി ആ ​രം ഭി ​ക്കു​ന്ന ഭാ​ഗ​ത്ത് മ​ണ്ണി​ട്ട് നി​ക​ത്തി പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ദു​രി​ത​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ഉ​യ​രു​ന്ന​ത്.