യു​വാ​വ് ക​നാ​ലി​ല്‍ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട് മ​രി​ച്ചു
Wednesday, March 27, 2024 10:12 PM IST
അ​ഞ്ച​ല്‍ : കെ​ഐ​പി ക​നാ​ലി​ല്‍ കു​ളി​ക്കാ​ന്‍ ഇ​റ​ങ്ങി​യ യു​വാ​വി​നെ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട് മ​രി​ച്ചു. അ​ഞ്ച​ല്‍ കോ​മ​ളം അ​തു​ല്‍ ഭ​വ​നി​ല്‍ ദീ​പു​വാ​ണ് (36) മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ മാ​വി​ള​ക്ക് സ​മീ​പ​മാ​ണ് സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം എ​ത്തി​യ ദീ​പു കു​ളി​ക്കാ​നാ​യി ക​നാ​ലി​ലേ​ക്ക് ഇ​റ​ങ്ങി​യ​ത്.

ഉ​ട​ന്‍ ത​ന്നെ മു​ങ്ങി താ​ഴു​ക​യാ​യി​രു​ന്നു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ര്‍ ബ​ഹ​ളം വ​ച്ച് നാ​ട്ടു​കാ​ര്‍ എ​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ല. പി​ന്നീ​ട് പു​ന​ലൂ​രി​ല്‍ നി​ന്നും പോ​ലീ​സും ഫ​യ​ര്‍ ഫോ​ഴ്സ് സം​ഘ​വും നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ട പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല.

ക​നാ​ലി​ലൂ​ടെ​യു​ള്ള ജ​ലം ഒ​ഴു​ക്ക് നി​ര്‍​ത്തി​വ​ച്ച ശേ​ഷ​മാ​ണ് തെ​ര​ച്ചി​ല്‍ ന​ട​ത്തി​യ​ത്. ഏ​റെ വൈ​കി ആ​റ​ര​യോ​ടെ കു​രു​വി​ക്കോ​ണ​ത്തി​നു സ​മീ​പം പി​നാ​ക്കി​ല്‍ വ്യൂ​പോ​യി​ന്‍റി​നു സ​മീ​പം മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ശ​ര​ണ്യ​യാ​ണ് ഭാ​ര്യ. അ​തു​ല്‍, അ​ന​യ എ​ന്നി​വ​ര്‍ മ​ക്ക​ളാ​ണ്. ഇ​ല​ട്രി​ക്ക​ല്‍ വ​ര്‍​ക്കു​ക​ള്‍ ഏ​റ്റെ​ടു​ത്തു ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു ദീ​പു.