എം​ബി​ബി​എ​സ് വി​ദ്യാ​ര്‍​ഥി ക​ട​ലി​ല്‍ വീ​ണു മ​രി​ച്ചു
Wednesday, March 27, 2024 10:12 PM IST
അ​ഞ്ച​ല്‍ : വ​ര്‍​ക്ക​ല ബീ​ച്ചി​ല്‍ സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം സെ​ല്‍​ഫി എ​ടു​ക്കാ​ന്‍ ശ്ര​മി​ക്ക​വേ കാ​ല്‍ വ​ഴു​തി ക​ട​ലി​ലേ​ക്ക് വീ​ണ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഏ​രൂ​ര്‍ അ​ശോ​ക മ​ന്ദി​ര​ത്തി​ല്‍ ഹ​ര്‍​ഷ​ന്‍ -രാ​ജി ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ അ​ഖി​ലി (21)ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ക​ണ്ടെ​ത്തി​യ​ത്. ചൊ​വാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

പാ​രി​പ്പ​ള്ളി സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍​കോ​ള​ജി​ലെ ഒ​ന്നാം വ​ര്‍​ഷ എം​ബി​ബി​എ​സ് വി​ദ്യാ​ര്‍​ഥി​യാ​ണ് അ​ഖി​ല്‍‌. സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം വ​ര്‍​ക്ക​ല​യി​ല്‍ എ​ത്തി​യ അ​ഖി​ല്‍ സെ​ല്‍​ഫി എ​ടു​ക്കാ​ന്‍ ശ്ര​മി​ക്ക​വേ തി​ര​യി​ല്‍​പ്പെ​ടു​ക​യാ​യി​രു​ന്നു എ​ന്നാ​ണു കോ​സ്റ്റ്ഗാ​ര്‍​ഡ് അ​ധി​കൃ​ത​ര്‍​ക്ക് ഒ​പ്പം ഉ​ണ്ടാ​യി​രു​ന്ന​വ​ര്‍ ന​ല്‍​കി​യി​രി​ക്കു​ന്ന മൊ​ഴി.

രാ​ത്രി​യി​ല്‍ തെ​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും അ​ഖി​ലി​നെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ബു​ധ​നാ​ഴ്ച രാ​വി​ലെ​യും തെ​ര​ച്ചി​ല്‍ തു​ട​രു​ന്ന​തി​നി​ടെ വ​ര്‍​ക്ക​ല ബീ​ച്ച് ഭാ​ഗ​ത്ത് നി​ന്നും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. വ​ര്‍​ക്ക​ല സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച മൃ​ത​ദേ​ഹം മേ​ല്‍​ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍​ക്കാ​യി പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.