പ്രേ​മ​ച​ന്ദ്ര​ന്‍റെ കാ​മ്പ​സ് പ​ര്യ​ട​നം
Tuesday, March 26, 2024 11:46 PM IST
കൊ​ല്ലം: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം​പി​യു​ടെ കാ​മ്പ​സ് പ​ര്യ​ട​നം തു​ട​രു​ന്നു. ചാ​ത്ത​ന്നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ കാ​മ്പ​സു​ക​ളി​ലൂ​ടെ​യാ​യി​രു​ന്നു ഇ​ന്ന​ല​ത്തെ പ്ര​ചാ​ര​ണം.​

പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ളു​മാ​യി​ട്ടാ​യി​രു​ന്നു ആ​ദ്യ സം​വാ​ദം. സ്വ​കാ​ര്യ മേ​ഖ​ലേ​ക്ക് പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് കൈ​മാ​റാ​നു​ള്ള നീ​ക്ക​ത്തി​ൽ നി​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജി​നെ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ളജാ​ക്കാ​ൻ ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ളെ കു​റി​ച്ച പ​റ​ഞ്ഞ എംപി​ക്ക് നി​റ​ഞ്ഞ കൈ​യടി​യാ​യി​രു​ന്നു കാ​മ്പ​സി​ൽ നി​ന്ന് ല​ഭി​ച്ച​ത്.​

പി​ന്നീ​ട് വ​ലി​യ കൂ​ന​മ്പാ​യി​ക്കു​ള​ത്ത​മ കോ​ള​ജ്, സി​എ​ച്ച്എം​എം​കോ​ള​ജ്, യു​കെ​എ​ഫ് കോ​ള​ജ്, യൂ​ണി​വേ​ഴ്സി​റ്റി ഇ​ൻ​സ്റ്റി​ട്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി ഭൂ​ത​ക്കു​ളം, ഐ​ടി​ഐ പ​ര​വൂ​ർ, എ​സ്എ​ൻ കോ​ള​ജ് ചാ​ത്ത​ന്നൂ​ർ, എ​ൻ​എ​സ്എ​സ്.​ആ​ർ​ട്സ് കോ​ള​ജ് കൊ​ട്ടി​യം, കൊ​ല്ലം മ​ന​യി​ൽ കു​ള​ങ്ങ​ര വ​നി​താ ഐ​ടി​ഐ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലെ യു​വ​ത്വ​വു​മാ​യി എം​പി. സം​വ​ദി​ച്ചു.