മ​ട​ത്ത​റ​യി​ല്‍ ഓ​ട്ടോ​ റി​ക്ഷ​യും പി​ക്ക​പ്പും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം: മൂ​ന്നു​പേ​ര്‍​ക്ക് പ​രി​ക്ക്
Tuesday, March 26, 2024 11:46 PM IST
ക​ട​യ്ക്ക​ല്‍ : മ​ട​ത്ത​റ​യി​ല്‍ ഓ​ട്ടോ​റി​ക്ഷ​യും പി​ക്ക​പ്പും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ര്‍ അ​ട​ക്കം മൂ​ന്നു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ച​ല്ലി​മു​ക്ക് എ​സ്എ​ന്‍ യുപി സ്കൂ​ളി​നു സ​മീ​പം ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ര്‍ സ​ജീ​ര്‍, കൊ​ല്ലാ​യി​ല്‍ എ.​എം ഹൗ​സി​ല്‍ ഷൈ​ല​ജ ബീ​വി, മ​ക​ന്‍ ആ​ദം മു​ഹ​മ​ദ് എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. കു​ട്ടി​യെ സ്കൂ​ളി​ല്‍ കൊ​ണ്ടു​പോ​യി മ​ട​ങ്ങും വ​ഴി​യാ​യി​രു​ന്നു അ​പ​ക​ടം. പ​രി​ക്കേ​റ്റ​വ​രെ നാ​ട്ടു​കാ​ര്‍ നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ​ജീ​റി​നെ പി​ന്നീ​ട് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ളജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. ചി​ത​റ പോ​ലീ​സ് കേ​സെ​ടു​ത്തു.