മു​കേ​ഷി​ന് തെ​ന്മ​ല​യി​ല്‍ സ്വീ​ക​ര​ണം
Tuesday, March 26, 2024 11:45 PM IST
തെ​ന്മ​ല : എ​ന്‍ഡിഎ സ്ഥാ​നാ​ര്‍​ഥി കൃ​ഷ്ണ​കു​മാ​ര്‍ ത​ന്‍റെ സു​ഹൃ​ത്താ​ണെന്നും എ​ന്നാ​ല്‍ സൗ​ഹൃ​ദം വേ​റെ രാ​ഷ്ട്രീ​യം വേ​റെ എ​ന്ന​താ​ണ് ത​ന്‍റെ നി​ല​പാ​ടെന്നും കൊ​ല്ലം മ​ണ്ഡ​ലം ഇ​ട​ത് സ്ഥാ​നാ​ര്‍​ഥി എം. ​മു​കേ​ഷ്. സ്ഥാ​നാ​ര്‍​ഥി എ​ന്ന നി​ല​യി​ല്‍ വി​ട്ടു​വീ​ഴ്ച ഉ​ണ്ടാ​കി​ല്ലെന്നും മു​കേ​ഷ് തെ​ന്മ​ല​യി​ല്‍ പ​റ​ഞ്ഞു. തെ​ന്മ​ല​യി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക്ക് ക​ഴി​ഞ്ഞ ദി​വ​സം സ്വീ​ക​ര​ണം ന​ല്‍​കി. ശ​ക്ത​മാ​യ ഒ​രു ഇ​ട​തു നി​ര പാ​ര്‍​ല​മെ​ന്‍റി​ല്‍ ഉ​ണ്ടാ​ക​ണം എ​ന്നും അ​തി​നാ​യി അ​രി​വാ​ള്‍ ചു​റ്റി​ക ന​ക്ഷ​ത്രം അ​ട​യാ​ള​ത്തി​ല്‍ വോ​ട്ടു​ക​ള്‍ ന​ല്‍​കി ത​ന്നെ വി​ജ​യി​പ്പി​ക്ക​ണെന്നും ​മു​കേ​ഷ് അ​ഭ്യ​ര്‍​ഥി​ച്ചു.