അ​ഞ്ച​ല്‍ വൈ​ദി​ക ജി​ല്ല ദി​വ്യ​കാ​രു​ണ്യ സം​ഗ​മം നടത്തി
Tuesday, March 26, 2024 12:18 AM IST
അ​ഞ്ച​ല്‍ : മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ അ​ഞ്ച​ല്‍ വൈ​ദി​ക ജി​ല്ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ദി​വ്യ​കാ​രു​ണ്യ സം​ഗ​മം ന​ട​ന്നു. ഏ​ഴം​കു​ളം ഹോ​ളി​ഫാ​മി​ലി ദൈ​വാ​ല​യ​ത്തി​ല്‍ ന​ട​ന്ന സം​ഗ​മം വൈ​ദി​ക ജി​ല്ലാ വി​കാ​രി ഫാ. ​ബോ​വ​സ് മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ല​യി​ലെ 19 ഇ​ട​വ​ക​ക​ളി​ല്‍ നി​ന്ന് പ​ങ്കെ​ടു​ത്ത പ്ര​തി​നി​ധി​ക​ളു​ടെ സം​ഗ​മ​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം മൗ​ണ്ട് കാ​ര്‍​മല്‍ റി​ട്രീ​റ്റ് സെ​ന്‍റര്‍ അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ ഫാ. ​വി​ല്‍​സ​ന്‍ ത​ട്ടാ​രു​തു​ണ്ടി​ല്‍ ക്ലാ​സ് ന​യി​ച്ചു. സ​മൂ​ഹ​ബ​ലി​യും ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണ​വും ന​ട​ന്നു.

ഫാ. ​ബ​ന​ഡി​ക്ട് കൂ​ട​ത്തു​മ​ണ്ണി​ല്‍, ഫാ. ​തോ​മ​സ് കു​റ്റി​യി​ല്‍, ഏ​ഴം​കു​ളം രാ​ജ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.