എ​സ്എ​സ്എ​ൽസി ​പ​രീ​ക്ഷ​ കഴിഞ്ഞു; സൗ​ഹൃ​ദ​ം ഊട്ടിയുറപ്പിച്ച് വേ​ർ​പി​രിയൽ
Tuesday, March 26, 2024 12:18 AM IST
കൊ​ട്ടാ​ര​ക്ക​ര:​ ഇ​ന്ന​ലെ ന​ട​ന്ന സോ​ഷ്യ​ൽ സ​യ​ൻ​സ് പ​രീ​ക്ഷ​യോ​ടെ എ​സ്എ​സ്എ​ൽസി ​പ​രീ​ക്ഷ സ​മാ​പി​ച്ചു. ഇ​ത്ത​വ​ണ പ്ര​യാ​സ​മേ​റും എ​ന്ന് പൊ​തു​വെ ഉ​ണ്ടാ​യി​രു​ന്ന വി​ല​യി​രു​ത്ത​ലു​ക​ൾ ക​ൾ​ക്ക് വി​രാ​മ​മി​ട്ട് എ​ല്ലാ വി​ഷ​യ​ങ്ങ​ളും എ​ളു​പ്പ​മു​ള്ള​താ​യി​രു​ന്നു എ​ന്നാ​ണ് പ​രീ​ക്ഷ ക​ഴി​ഞ്ഞി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ൾ പൊ​തു​വേ പ​റ​യു​ന്ന​ത്. മി​ക്ക​വ​രും മി​ക​ച്ച ഗ്രേ​ഡ് നേ​ടാ​നാ​കു​മെ​ന്നു​ള്ള ആ​ത്മ​വി​ശ്വാ​സ​മാ​ണ് പ്ര​ക​ടി​പ്പി​ച്ച​ത്. വ​ർ​ഷ​ങ്ങ​ളാ​യു​ള്ള സൗ​ഹൃ​ദ​ങ്ങ​ൾ ഉ​ള്ളി​ലൊ​തു​ക്കി കൂ​ട്ടു​കാ​രോ​ട് സ​ന്തോ​ഷം പ​ങ്കി​ട്ടാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ സ്കൂ​ൾ വി​ട്ട് വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി​യ​ത്.

കൊ​ട്ടാ​ര​ക്ക​ര ഉ​പ​ജി​ല്ല​യി​ൽ 7653 വി​ദ്യാ​ർ​ഥി​ക​ളാ​ണ് 66 സെ​ന്‍ററു​ക​ളി​ലാ​യി പ​രീ​ക്ഷ എ​ഴു​തി​യ​ത്. അ​തി​ൽ പെ​ൺ​കു​ട്ടി​ക​ൾ 3752 ഉം ​ആ​ൺ​കു​ട്ടി​ക​ൾ 3901 ഉം ​ആ​ണ് പ​രീ​ക്ഷ എ​ഴു​തി​യ​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ പ​രീ​ക്ഷ എ​ഴു​തി​യ​ത് കി​ഴ​ക്കേ​തെ​രു​വ് സെ​ന്‍റ് മേ​രീ​സ്‌ സ്കൂ​ളി​ലാ​ണ്. 417 വി​ദ്യാ​ർ​ഥി​ക​ളാ​ണ് എ​ഴു​തി​യ​ത്.