കൊട്ടാരക്കര: റെഡ് ക്രോസ് സൊസൈറ്റി കൊട്ടാരക്കര യൂണിറ്റ് വാർഷിക പൊതുയോഗം നടത്തി.
താലൂക്ക് ചെയർമാൻ ദിനേഷ് മംഗശേരിയുടെ അധ്യക്ഷതയിൽ ജില്ലാ ചെയർമാൻ ഡോ. മാത്യു ജോൺ ഉദ്ഘാടനം ചെയ്തു.സെക്രട്ടറി സൈമൺ ബേബി ,പ്രശാന്ത് പുലമൺ ,ബിജു ടി ബി,ജേക്കബ് ജോർജ്, വസന്ത കുമാർ,ഉണ്ണികൃഷ്ണൻ ,ജേക്കബ് മത്തായി ,റെജി ഖാൻ ,സുരേഷ് കുമാർ,പ്രസന്നകുമാരി, വിജയലക്ഷ്മി,പ്രസന്നകുമാർ ,സുനിൽകുമാർ,തോമസ് മാത്യു,അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.പുതിയ ഭാരവാഹികളായി താലൂക്ക് ചെയർമാനായി ദിനേഷ് മംഗലശേരിയേയും സെക്രട്ടറിയായി ഗിരീഷിനെയും ട്രഷററായി അജിത്ത് ലാലിനെയും വൈസ് ചെയർമാനായി ശ്രീകുമാറിനെയും ജോയിന്റ് സെക്രട്ടറിയായി ശരത് ചന്ദ്ര ബാബുവിനെയും തെരഞ്ഞെടുത്തു.