ഫെ​ഡ​റ​ൽ ബാ​ങ്ക് ശാ​ഖ ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, March 24, 2024 11:34 PM IST
കൊ​ട്ടാ​ര​ക്ക​ര: ഫെ​ഡ​റ​ൽ ബാ​ങ്ക് ചെ​ങ്ങ​മ​നാ​ട് ശാ​ഖ ഗ​താ​ഗ​ത വ​കു​പ്പ് മ​ന്ത്രി കെ .​ബി .ഗ​ണേ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി ​ഡി എമ്മിന്‍റെ ഉ​ദ്ഘാ​ട​നം ഡോ: ​തോ​മ​സ് മാ​ർ തീ​ത്തോ​സ് എ​പ്പി​സ്കോ​പ്പ നി​ർ​വ​ഹി​ച്ചു. സേ​ഫ് ലോ​ക്ക​റു​ക​ളു​ടെ ഉ​ദ്ഘാ​ട​നം മേ​ലി​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​ജ ​നി​ർ​വ​ഹി​ച്ചു.

ഫെ​ഡ​റ​ൽ ബാ​ങ്ക് എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റും ബ്രാ​ഞ്ച് ബാ​ങ്കിം​ഗ് ഹെ​ഡു​മാ​യ ന​ന്ദ​കു​മാ​ർ ബി ​.അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ഫെ​ഡ​റ​ൽ ബാ​ങ്ക് സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റും തി​രു​വ​ന​ന്ത​പു​രം സോ​ണ​ൽ ഹെ​ഡു​മാ​യ ര​ഞ്ജി അ​ല​ക്സ്,ഡെ​പ്യൂ​ട്ടി വൈ​സ് പ്ര​സി​ഡ​ന്‍റും കൊ​ട്ടാ​ര​ക്ക​ര റീ​ജ​ണ​ൽ ഹെ​ഡു​മാ​യ പ്ര​താ​പ​ച​ന്ദ്ര​ൻ , വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ൺ മാ​ത്യു,വാ​ർ​ഡ് മെ​മ്പ​ർ എ​ബി ഷാ​ജി എ​ന്നി​വ​ർ പ്രസംഗിച്ചു.