ലോ​ ക​ക്ഷ​യ​രോ​ ഗ ദി​നം: ഏ​രൂ​രി​ല്‍ ആ​രോ​ ഗ്യ​സ​ന്ദേ​ശ റാ​ലി​യും മെ​ഡി​ക്ക​ല്‍ ക്യാ​മ്പും സംഘടിപ്പിച്ചു
Sunday, March 24, 2024 11:34 PM IST
അ​ഞ്ച​ല്‍ : ലോ​ക​ക്ഷ​യ​രോ​ഗ ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ഏ​രൂ​രി​ല്‍ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​രോ​ഗ്യ​സ​ന്ദേ​ശ റാ​ലി​യും ബോ​ധ​വ​ല്‍​ക്ക​ര​ണ​വും മെ​ഡി​ക്ക​ല്‍ ക്യാ​മ്പും സം​ഘ​ടി​പ്പി​ച്ചു. ഏ​രൂ​ര്‍ ജ​ന​കീ​യ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ നി​ന്നും ആ​രം​ഭി​ച്ച ആ​രോ​ഗ്യ​സ​ന്ദേ​ശ റാ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ജി ​.അ​ജി​ത്ത് ഫ്ലാ​ഗോ​ഫ് ചെ​യ്തു.

ഏ​രൂ​ര്‍ ജം​ഗ്ഷ​ന്‍ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ​ടി​ക്ക​ല്‍ ചു​റ്റി​യ റാ​ലി ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ സ​മാ​പി​ച്ചു. 2030 ഓ​ടെ രാ​ജ്യ​ത്ത് നി​ന്നും ക്ഷ​യ​രോ​ഗം തു​ട​ച്ചു നീ​ക്കു​ക എ​ന്ന ല​ക്‌​ഷ്യം മു​ന്നി​ല്‍ ക​ണ്ടു​കൊ​ണ്ടു​ള്ള പ്ര​വ​ര്‍​ത്ത​ന​മാ​ണ് സ​ര്‍​ക്കാ​രും ആ​രോ​ഗ്യ​വ​കു​പ്പും ന​ട​ത്തി​വ​രു​ന്ന​തെ​ന്നും അ​ടു​ത്ത വ​ര്‍​ഷ​ത്തോ​ടെ കേ​ര​ളം ക്ഷ​യ​രോ​ഗ മു​ക്ത സം​സ്ഥാ​ന​മാ​യി മാ​റു​മെ​ന്നും മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ജോ​ളി വി​ജ​യ​ന്‍ പ​റ​ഞ്ഞു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഏ​രൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലും വി​വി​ധ​ങ്ങ​ളാ​യ പ​രി​പാ​ടി​ക​ളാ​ണ് സം​ഘ​ടി​പ്പി​ച്ചു​വ​രു​ന്ന​തെ​ന്നും മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

പി​ന്നീ​ട് പ​ണ​യം ഹെ​ല്‍​ത്ത് സെ​ന്‍ററി​ല്‍ വ​ച്ച് ക്ഷ​യ രോ​ഗ ബോ​ധ​വ​ല്‍​ക്ക​ര​ണം, മെ​ഡി​ക്ക​ല്‍ ക്യാ​മ്പ്, പോ​സ്റ്റ​ര്‍ പ്ര​ദ​ര്‍​ശ​നം എ​ന്നി​വ​യും ന​ട​ന്നു. മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ജോ​ളി വി​ജ​യ​ന്‍, ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ അ​ഭി​ലാ​ഷ്, ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രാ​യ സൈ​മ​ണ്‍, സ്വാ​തി, മി​നി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി