ക​യ​ര്‍ ഉ​ല്‍​പന്ന നി​ര്‍​മാണ പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​യി
Sunday, March 24, 2024 11:34 PM IST
ച​വ​റ : ക​യ​ര്‍ വി​ക​സ​ന വ​കു​പ്പി​ന്‍റെ​യും നാ​ഷ​ണ​ല്‍ ക​യ​ര്‍ റി​സ​ര്‍​ച്ച് ആ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ പ​ന്മ​ന ചി​റ്റൂ​ര്‍, പൊ​ന്മ​ന ക​യ​ര്‍ സം​ഘ​ങ്ങ​ളി​ല്‍ നി​ന്നും തെ​ര​ഞ്ഞെ​ടു​ത്ത തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഒ​രു​മാ​സം നീ​ണ്ടു​നി​ന്ന ഉ​ല്‍​പ്പ​ന്ന നി​ര്‍​മാ​ണ പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​യി.

ക​യ​ര്‍ ചി​വി​ട്ടി ഉ​ള്‍​പ്പ​ടെ​യു​ള്ള ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍ നി​ര്‍​മ്മി​ക്കു​ന്ന​തി​നും നി​റ​ങ്ങ​ള​ടി​ച്ച് ആ​ക​ര്‍​ഷ​ക​മാ​ക്കു​ന്ന​തി​നും പ​രി​ശീ​ല​നം ന​ല്‍​കി. പ​രി​ശീ​ല​ന​ത്തി​ല്‍ നി​ര്‍​മിച്ച ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍​ക്ക് വി​പ​ണ​ന സൗ​ക​ര്യ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ചി​റ്റൂ​ര്‍ ക​യ​ര്‍ സം​ഘ​ത്തി​ല്‍ വി​ല്‍​പ്പ​ന ഷോ​റൂം അ​രം​ഭി​ച്ചു.
ഗു​ണ​മേ​ന്‍​മ​യു​ള്ള ച​വി​ട്ടി ഉ​ള്‍​പ്പ​ടെ​യു​ള്ള ഉ​ല്‍​പ​ന്ന​ങ്ങ​ള്‍ ഇ​വി​ടെ വി​ല​കു​റ​ച്ച് ല​ഭി​ക്കും. ഈ ​അ​വ​സ​രം ജ​ന​ങ്ങ​ള്‍ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന് സു​ജി​ത് വി​ജ​യ​ന്‍​പി​ള്ള എം ​എ​ല്‍എ പ​റ​ഞ്ഞു.