പു​ല​മ​ൺ തോ​ ടും റോ​ ഡും കൈ​യേ​റി നി​ർ​മാ​ണം: ല​ക്ഷ​ങ്ങ​ളു​ടെ അ​ഴി​മ​തി​യെ​ന്ന് ബിജെപി
Sunday, March 24, 2024 11:34 PM IST
കൊ​ട്ടാ​ര​ക്ക​ര: പു​ല​മ​ണി​ൽ തോ​ടു​പു​റ​മ്പോ​ക്കും റോ​ഡും ക​യേ​റി യു​ള്ള അ​ന​ധി​കൃ​ത നി​ർ​മാണ​ത്തി​നു പി​ന്നി​ൽ ല​ക്ഷ​ങ്ങ​ളു​ടെ അ​ഴി​മ​തി ന​ട​ന്ന​താ​യി ബി ​ജെ പി ​ആ​രോ​പി​ച്ചു.

ര​ണ്ട് വ​ർ​ഷം മു​ൻ​പ് പു​ല​മ​ൺ തോ​ടി​ന് സ​മീ​പ​മു​ള്ള പു​റ​മ്പോ​ക്ക് ഭൂ​മി​കൈ​യേറി​യു​ള്ള നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ൾ പു​റ​ത്ത് കൊ​ണ്ട് വ​രിക​യും ബിജെ​പി പ്ര​തി​ഷേ​ധ​സ​മ​ര​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. അ​തി​നെ തു​ട​ർ​ന്ന് നി​ർമാണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ന​ഗ​ര​സ​ഭ സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കു​ക​യും തു​ട​ർ​ന്ന് സ​ർ​ക്കാ​ർ ഭൂ​മി അ​ള​ന്ന് തി​ട്ട​പ്പെ​ടു​ത്തു​ക​യു​മു​ണ്ടാ​യി. എ​ന്നാ​ൽ ഇ​പ്പോ​ൾ ഇ​വി​ടെ വീ​ണ്ടും നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​നും, ഭ​ര​ണ​കൂ​ട​വും ല​ക്ഷ​ങ്ങ​ൾ വാ​ങ്ങി​യാ​ണ് ഈ ​നി​ർ​മാണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മൗ​നാ​നു​വാ​ദം ന​ൽ​കി​യ​തെ​ന്ന് ബി ​ജെ പി ​നേ​തൃ​ത്വം പ​റ​ഞ്ഞു.

ഈ ​അ​ന​ധി​കൃ​ത നി​ർ​മാ​ണം അ​ടി​യ​ന്തി​ര​മാ​യി പൊ​ളി​ച്ച് നീ​ക്കി​യി​ല്ലെ​ങ്കി​ൽ ബിജെ​പി ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച ബിജെ​പി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് കി​ഴ​ക്കേ​ക്ക​ര , മ​ണ്ഡ​ലം മീ​ഡി​യ സെ​ൽ ക​ൺ​വീ​ന​ർ ബി.​സു​ജി​ത്ത്, വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​സാ​ദ് പ​ള്ളി​ക്ക​ൽ, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി അ​ജ​യ​കു​മാ​ർ ഇ​ഞ്ച​ക്കാ​ട്, ഏ​രി​യ പ്ര​സി​ഡ​ന്‍റുമാ​രാ​യ രാ​ജ​ശേ​ഖ​ര​ൻ, ഗി​രീ​ഷ് കു​മാ​ർ, ഏ​രി​യ സെ​ക്ര​ട്ട​റി ഉ​മേ​ഷ് എ​ന്നി​വ​ർ അ​റി​യി​ച്ചു.