സി​നി​മാ ഡ​യ​ലോ ​ഗി​ൽ വി​ദ്യാ​ർ​ഥി​ക​ളെ കൈ​യി​ലെ​ടു​ത്ത് മു​കേ​ഷ്
Tuesday, March 19, 2024 12:14 AM IST
കൊ​ല്ലം: കോ​ളജ് വി​ദ്യാ​ർ​ഥി​ക​ളി​ൽ ആ​വേ​ശ​മു​യ​ർ​ത്തി ഗോ​ഡ് ഫാ​ദ​ർ സി​നി​മ​യി​ലെ പ​ഞ്ച് ഡ​യ​ലോ​ഗു​മാ​യി എം ​മു​കേ​ഷ്. ചാ​ത്ത​ന്നൂ​ർ എംഇഎ​സ് കോ​ളജി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് മു​കേ​ഷി​ന്‍റെ ‘കേ​റി വാ​ടാ മ​ക്ക​ളെ' എ​ന്ന ഡ​യ​ലോ​ഗി​ൽ ആ​വേ​ശ​ഭ​രി​ത​രാ​യ​ത്. ചാ​ത്ത​ന്നൂ​ർ മ​ണ്ഡ​ല​ത്തി​ലെ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കൊ​പ്പ​മാ​യി​രു​ന്നു കൊ​ല്ല​ത്തെ ഇ​ട​തു​പ​ക്ഷ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി മു​കേ​ഷി​ന്‍റെ ഇ​ന്ന​ല​ത്തെ പ​ര്യ​ട​നം ആ​രം​ഭി​ച്ച​ത്.

മ​ണ്ഡ​ല​ത്തി​ലെ വി​ദ്യാ​ർ​ഥി സ​മൂ​ഹ​ത്തി​ന്‍റെ വോ​ട്ട് അ​ഭ്യ​ർ​ഥിക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് എ​ന്‍റെ വ​ര​വെന്നും പു​തി​യ ത​ല​മു​റ​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യു​ടെ ഭാ​ഗ​മാ​ക​ണമെന്നും മുകേഷ് പറഞ്ഞു. ഞാ​ൻ ഒ​രു കൊ​ല്ലം​കാ​ര​നാ​ണ്. ഇ​വി​ടു​ത്തെ കോ​ളജു​ക​ളി​ൽ നി​ന്നും വി​ദ്യാ​ർ​ഥി കാ​ല​ഘ​ട്ട​ത്തി​ൽ ല​ഭി​ച്ച അ​നു​ഭ​വ​സ​മ്പ​ത്ത് കൊ​ണ്ടാ​ണ് ഇ​വി​ടെ വ​രെ​യെ​ത്തി​യ​ത്. എംഎ​ൽഎ ​എ​ന്ന നി​ല​യി​ൽ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യ്ക്ക് കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ന​ൽ​കാ​ൻ സാ​ധി​ച്ചു. കൊ​ല്ലം നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ സ്‌​കൂ​ളു​ക​ളും ഹൈ​ടെ​ക്ക് നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തി. മ​ണ്ഡ​ല​ത്തി​ൽ എം​എ​ൽ​എ എ​ന്ന നി​ല​യി​ൽ ന​ട​ത്തി​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ല്ലാ ജ​ന​ങ്ങ​ളി​ലും എ​ത്തി​യി​ട്ടു​ണ്ട്. കൊ​ല്ലം കേ​ന്ദ്ര​മാ​ക്കി ശ്രീ​നാ​രാ​യ​ണ ഗു​രു ഓ​പ്പ​ൺ സ​ർ​വ​ക​ലാ​ശാ​ല തു​ട​ങ്ങാ​ൻ ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രി​ന് ക​ഴി​ഞ്ഞു.

ര​ണ്ടു കു​ട്ടി​ക​ളു​ടെ ര​ക്ഷ​ക​ർ​ത്താ​വാ​യ ത​നി​ക്ക് വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ മ​ന​സി​ലാ​ക്കാ​ൻ ക​ഴി​യു​ം. തൊ​ഴി​ല​ധി​ഷ്ഠി​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന് കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന സ​ർ​ക്കാ​രാ​ണ് കേ​ര​ള​ത്തി​ലേ​ത്. കൊ​ല്ല​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന എം ​പി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടാ​ൽ തൊ​ഴി​ല​ധി​ഷ്ഠി​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന് കൂ​ടു​ത​ൽ പ്ര​ധാ​ന്യം ന​ൽ​കും. എം​എ​ൽ​എ എ​ന്ന നി​ല​യി​ൽ കൊ​ല്ലം നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ 1748 കോ​ടി​യു​ടെ വി​ക​സ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കാ​ൻ സാ​ധി​ച്ച​ത് വ​ലി​യ നേ​ട്ട​മാ​ണെന്നുംഅ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​ഹ്ളാ​ദ​പൂ​ർ​വ​മാ​ണ് കു​ട്ടി​ക​ൾ മു​കേ​ഷി​ന്‍റെ വാ​ക്കു​ക​ൾ​ക്ക് കാ​തോ​ർ​ത്ത​ത്.

ജി. ​എ​സ്.​ജ​യ​ലാ​ൽ എം​എ​ൽ​എ​യും മു​കേ​ഷി​നെ അ​നു​ഗ​മി​ച്ചു. എം​ഇ​എ​സ് കോ​ളജി​ന് പു​റ​മെ എ​സ്എ​ൻ കോ​ളജ് ചാ​ത്ത​ന്നൂ​ർ, എ​സ്എ​ൻ പോ​ളി​ടെ​ക്നി​ക് കോ​ള​ജ് കൊ​ട്ടി​യം തു​ട​ങ്ങി​യ വി​ദ്യാ​ഭാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ എ​ത്തി​യ മു​കേ​ഷി​ന് വി​ദ്യാ​ർ​ഥി​ക​ൾ വ​ര​വേ​ൽ​പ് നൽകി. പൊ​ന്നാ​ട അ​ണി​യി​ച്ചും മു​ദ്രാ​വാ​ക്യ​ങ്ങ​ൾ വി​ളി​ച്ചും സ്ഥാ​നാ​ർ​ഥി​യെ വി​ദ്യാ​ർ​ഥി​ക​ൾ സ്വീ​ക​രി​ച്ചു.